നീലേശ്വരത്ത് പോലീസ് ഉദ്യോഗസ്ഥരുമായുള്ള സംഘര്‍ഷം: പ്രതിചേര്‍ക്കപ്പെട്ട ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു

കാഞ്ഞങ്ങാട്: ആര്‍എസ്എസ് പ്രാഥമിക ശിക്ഷാ വര്‍ഗ് നടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ച് കട ക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരുമായുള്ള സംഘര്‍ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.

2019 ഡിസംബര്‍ 27 ന് നീലേശ്വരത്ത് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രാഥമിക ശിക്ഷാവര്‍ഗിന്റെ സമാപനത്തില്‍ നടത്തിയ പഥ സഞ്ചലനത്തിന് നേരെ നീലേശ്വരം ടൗണില്‍ വെച്ച് സിഐടിയു ചുമട്ടുതൊഴിലാളികളും സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ചേര്‍ന്ന് കല്ലെറി യുകയും ഇതിനെ തുടര്‍ന്ന് സംഘര്‍ഷം നടക്കുകയും ചെയ്തിരുന്നു. പഥസഞ്ചലനം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശിച്ചതിന് പിന്നാലെ പോലീസ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പിടികൂടാന്‍ ഗേറ്റ് തള്ളി തുറന്ന് ഉള്ളിലേക്ക് പ്രവേശിക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടയുകയും ഇതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എ. മാത്യു, എസ്‌ഐ രഞ്ജിത്ത് രവീന്ദ്രന്‍, അഡിഷണല്‍ എസ്‌ഐ രാജീവ് കുമാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വിനോദ്, സുധീഷ്, രതീഷ്, കലേഷ് എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കേസ്.ഈ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ആര്‍എ സ്എസ് പ്രവര്‍ത്തകരായ രാജീവന്‍ നീലേശ്വരം, സത്യന്‍ ചെമ്മക്കര, സാഗര്‍ ചാത്തമത്ത്, ജയരാ ജന്‍ പുതിയയില്ലത്ത്, സുനില്‍ ചാത്തമത്ത്, രാജേഷ് നീലേശ്വരം എന്നിവരെയാണ് കാസര്‍കോട് ജില്ലാ അഡിഷണല്‍ സെക്ഷന്‍ ജഡ്ജ് (മൂന്ന്) അജിന്തരാജ് ഉണ്ണി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. എ. മണികണ്ഠന്‍ഹാജരായി.

error: Content is protected !!