ഭഗവാന്‍ സത്യാസായിബാബയുടെ ശതവര്‍ഷ ജന്മോത്സവ സേവാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് വിദ്യാഭ്യാസ സെമിനാറും ശില്‍പശാലയും 19ന്

കാഞ്ഞങ്ങാട്: ഭഗവാന്‍ സത്യാസായിബാബയുടെ ശതവര്‍ഷ ജന്മോത്സവ സേവാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 19ന് കാഞ്ഞങ്ങാട് സൗജന്യ വിദ്യാഭ്യാസ സെമിനാറും ശില്‍പശാലയും നടക്കുമെന്ന് സത്യസായി സേവാസംഘടന ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.പുതിയകോട്ട സത്യസായി സേവാസമിതി ഹാളില്‍ നടക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സെമിനാര്‍ സംഘടന സംസ്ഥാന കോഡിനേറ്റര്‍(വിദ്യാഭ്യാസ വിഭാഗം) എം.ആര്‍.സുരേഷ് ഉദ്ഘാടനം ചെയ്യും. വിഷയത്തില്‍ പ്രഗദ്ഭരായ ആളുകള്‍ ക്ലാസെടുക്കും. സര്‍വീസിലുള്ള അധ്യാപകര്‍ക്കും വിരമിച്ചര്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാം. തുടര്‍ച്ചയായി രണ്ടുമാസത്തിലൊരിക്കല്‍ നടക്കുന്ന ശില്‍പശാലയിള്‍ പങ്കെടുക്കുന്നതിലൂടെ മൂല്യധിഷ്ഠിത വിദ്യാഭ്യാസ വിഷയത്തില്‍ പരിശീലകരാകാനുള്ള അവസരമുണ്ടാകും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9447489393 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പത്രസമ്മേളനത്തില്‍ സേവസംഘടന ജില്ലാ ചെയര്‍മാന്‍ ഡോ.ആര്‍.സന്തോഷ് കുമാര്‍,ഭാരവാഹികളായ പി.അരവിന്ദന്‍, സി.പി.രാജീവ് കുമാര്‍, എം.വി.പ്രേമലത എന്നിവര്‍പങ്കെടുത്തു.

error: Content is protected !!