കാഞ്ഞങ്ങാട്: ശുചിത്വ മിഷന്‍ കാസര്‍കോട് , കാഞ്ഞങ്ങാട് നഗരസഭ, എസ്.പി.സി പ്രൊജക്റ്റ് കാസര്‍കോട് , ജനമൈത്രി പോലീസ്, എന്‍.എസ്.എസ് നെഹ്‌റു കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക വലിച്ചെറിയ വിരുദ്ധ വാചാരണത്തിന്റെ ഭാഗമായി മോക്ക് ഡ്രില്ലും ഫ്‌ലാഷ്‌മോബും നാടകവും റാലിയും നടത്തി. കാഞ്ഞങ്ങാട് ടൗണില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി.സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങത്ത് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ റാലിയുടെ ഫ്‌ലാഗ് ഓഫ് നടത്തി. പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ജി. സുധാകരന്‍ മുഖ്യാതിഥിയായി സംസാരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ കെ. വി. സരസ്വതി, കല, കെ. പ്രഭാവതി നഗരസഭാ സെക്രട്ടറി മനോജ്. എന്‍. ഹരിത കേരളം റിസോഴ്‌സ് പേഴ്‌സണ്‍ ബാലചന്ദ്രന്‍. കെ, ശുചിത്വമിഷന്‍ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജയന്‍ പി , അസിസ്റ്റന്റ് കോഡിനേറ്റര്‍ സനല്‍ എം,എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജ്ഞാനേശ്വരി, സോഷ്യല്‍ പോലീസ് ഡിവിഷന്‍ കണ്‍വീനര്‍ രാമകൃഷ്ണന്‍ ചാലിങ്കാല്‍, അധ്യാപകരായ സിന്ധു ടീച്ചര്‍ ,വഹീദ ടീച്ചര്‍, ജനമൈത്രി ബീറ്റ് പ്രദീപന്‍ കോതോളി എന്നിവര്‍ സംസാരിച്ചു. ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ .പി. അജിത് കുമാര്‍ സ്വാഗതവും എസ്.പി.സി അഡീഷണല്‍ നോഡല്‍ ഓഫീസര്‍ ടി തമ്പാന്‍ നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍,പോലീസ് ഉദ്യോഗസ്ഥര്‍,ഹോസ്ദുര്‍ഗ്ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും എസ്.പി.സി കേഡറ്റുകള്‍, നെഹ്‌റു കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. വലിച്ചെറിയലിന് എതിരെ കുട്ടികള്‍ അവതരിപ്പിച്ച ബോധവല്‍ക്കരണ നാടകവും, ഫ്‌ലാഷ് മോബും ശ്രദ്ധേയമായി. നാടകത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത മോഹനന്‍ പെരിയയെ പൊന്നാടയണിച്ച്ആദരിച്ചു.
ലോക വലിച്ചെറിയല്‍ വിരുദ്ധ വാരാചരണം: മോക്ക് ഡ്രില്ലും ഫ്‌ലാഷ് മോബും നാടകവും റാലിയും നടത്തി; അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ റാലിയുടെ ഫ്‌ലാഗ് ഓഫ് ചെയ്തു
