കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് ആതി ഥേയത്വമരുളുന്ന രണ്ടാമത് കെ.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റ് ജനു.15ന് ചിത്താരി ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ പത്ര സ മ്മേളനത്തില്‍ അറിയിച്ചു. രണ്ട് ലക്ഷം രൂപയുടെ പ്രൈസ് മണിക്കും ഇന്ത്യയില്‍ തന്നെ ആദ്യമായി ഡയമണ്ട് കപ്പുമാണ് ചാംപ്യന്മാര്ക്ക് ലഭിക്കുന്ന ടൂര്‍ണ്ണ മെന്റാണ് മെട്രോ കപ്പ്. ഒരു ലക്ഷം രൂപ റണ്ണേഴ്സിന് നല്‍കും. സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ നിറ സന്നിധ്യമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ പേരില്‍ ഹസീന ക്ലബ്ബ് നടത്തുന്ന രണ്ടാമ ത്തെ ടൂര്‍ണ്ണമെന്റാണ് ചിത്താരി ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്നത്. ആദ്യ ടൂര്‍ണ്ണ മെന്റ് 2023-ല്‍ പാലക്കുന്നില്‍ വെച്ച് നടന്നിരുന്നു.ആ ടൂര്‍ണ്ണ മെന്റില്‍ നിന്നും ലഭിച്ച തുകയ്ക്ക് രണ്ട് വ്യക്തികള്‍ക്ക് വീട് വെച്ച് നല്‍കിയിട്ടുണ്ട്.
മികച്ച കായിക സംഘാടകന്‍ കൂടിയായ മെ ട്രോ മുഹമ്മദ് ഹാജിയുടെ പേരില്‍ ഇക്കുറിയും നടക്കുന്ന ടൂര്‍ണ്ണ മെന്റി ന്റെയും ലക്ഷ്യം ജീവ കാരുണ്യ പ്രവര്‍ത്തനമാണ്. ഇക്കുറി ഉദ്ഘാടന മല്‍സരത്തില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായിട്ടള്ള ഇവന്റ് മാനേജ് മെന്റ് കമ്പനിയുടെ ലേസര്‍ ഷോ ഈ ഫുട് ബോള്‍ മേളയുടെ ആകര്‍ഷണമാണ്. കുടാതെ സെവന്‍സ് ഫുട്േബാള്‍ ചരിത്രത്തില്‍ രണ്ടാമാതായി വാര് സിസ്റ്റം ഇക്കുറി മെട്രോ കപ്പില്‍ റഫറിംഗിനായി ഉപയോഗിക്കുന്നുവെന്ന പ്ര ത്യേകത കൂടിയുണ്ട്.
റോയല്‍ ട്രാവല്‍സ് കോഴി ക്കോട്, ഫിഫ മ ഞ്ചേരി, സൂപ്പര്‍ സ്റ്റുഡി യോ മലപ്പുറം, ഹ ണ്ടേഴ്സ് കൂത്തുപറമ്പ്, യു നൈറ്റിഡ് എഫ്.സി നെല്ലിക്കുത്ത്, കെ.എം.ജി മാവൂര്‍, മെഡിഗാര്‍ഡ് അരീ ക്കോട്, കെ.ഡി.എസ് കീഴ് ശ്ശേരി, അഭിലാഷ് എഫ്.സി കുപ്പത്ത്, അല്‍ മദീന ചെറുപ്പളശ്ശേരി, എസ്സെ ഗ്രൂപ്പ് ചെറുപ്പളശ്ശേരി, യുറോ സ് പോര്‍ട്സ് പടന്ന, ടൗണ്‍ എഫ്.സി അരീ ക്കോട്, എഫ്.സി കൊണ്ടോട്ടി, എഫ്.സി തൃക്കരിപ്പൂര്‍, ഉഷ എഫ്.സി തൃശൂര്‍, സോക്കര്‍ ഷോര്ണ്ണൂര്, സബാന് കൊട്ടക്കല്‍, ജവഹര്‍ മാവൂര്‍ നെക്സസ് ഷൂ ട്ടേഴ്സ് പടന്ന എന്നിങ്ങനെ 19 ടീമുകളാണ് കളിക്കളത്തിലിറങ്ങുന്നത്. ദേശീയ താരങ്ങളും ഐ.എസ്.എല്‍ താരങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും ടൂര്‍ണ്ണ മെന്റില്‍ അണി നിരക്കുന്നുണ്ട്.പത്ര സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് ഹസ്സന് യാഫ, കണ്‍വീനര്‍ ബഷീര്‍ ബങ്കച്ചേരി, മുഖ്യ രക്ഷാധികാരി ഹുസൈന് സി.എച്ച്. ട്രഷറര്‍ സി റംഷീദ്, ക്ലബ്ബ് ജന.സെക്രട്ടറി നിസാമുദ്ധീന്‍ സി.എച്ച്, സംഘാടക സമിതി വൈസ് ചെയര്മാന്മാരായ മുഹമ്മദലി പീടികയില്‍, ഫൈസല്‍ ചിത്താരി, സൈനുദ്ധീന്‍ ടി വി, ക്ലബ്ബ് ട്രഷറര്‍ ജബ്ബാര്‍ ചിത്താരി, മിഡിലിസ്റ്റ് ക്ലബ്ബ് ജന.സെക്രട്ടറി ജാഫര്‍ ബംഗാചേരി, കോഡി നേറ്റര്‍ നൗഷാദ് സി എം, അസ്കര്‍ വി വി,സമീല്‍ സി ബി എിവര്‍ സംബന്ധിച്ചു.
