വെള്ളരിക്കുണ്ട് :പരാതി അന്വേഷിക്കാന്‍ എത്തിയ എസ്. ഐ. യെ കടിച്ചു പരിക്കേല്‍പ്പിച്ച മധ്യവയസ്കനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. മാലോം കാര്യോട്ട് ചാല് സ്വദേശി മണിയറ രാഘവന് (50) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോട് കൂടിയാണ് സംഭവം. മാലോം കാര്യോട്ട് ചാലിലെ രാഘവന്റെ പേരില്‍ സഹോദരന് നല്കിയ പരാതി അന്വേഷിക്കാന്‍ എത്തിയ വെള്ളരിക്കുണ്ട് എസ്. ഐ. അരുണ്‍ മോഹനനാണ് ആക്രമണത്തിനിരയായത്.
പരാതിയുമായി ബന്ധപ്പെട്ട് എസ്. ഐ. അരുണ്‍ മോഹന്‍ രാഘവനോട് സംസാരിക്കുന്നതിനിടെ രാഘവന് എസ്. ഐ. യുടെ കയ്യില്‍ കയറി കടിക്കുകയായിരുന്നു. കടിയില്‍ പരിക്കേറ്റ എസ്. ഐ. ആശുപത്രിയില്ചികിത്സതേടി.
പരാതി അന്വേഷിക്കാന്‍ എത്തിയ എസ്. ഐ. ക്ക്. നേരെ ആക്രമണം: മധ്യവയസ്ക്കന് അറസ്റ്റില്‍
