പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം: കോട്ടച്ചേരി കുന്നുമ്മല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പ്രദീപന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടെഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് കോട്ടച്ചേരി കുന്നുമ്മല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി തമ്പാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ വി സുകുമാരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ വി നാരായണന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ ടി മനോഹരന്‍ ക്ഷേമനിധി പ്രവര്‍ത്തന വിശദീകരണം നടത്തി. പി പി രമേശന്‍ , തുണിയേരി ബാലന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഇ കെ പങ്കജാക്ഷന്‍സ്വാഗതംപറഞ്ഞു.

error: Content is protected !!