ചിത്താരി അശ്‌റഫ് മൗലവി നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉദാത്ത മാതൃക: കാന്തപുരം

കാഞ്ഞങ്ങാട് : പാറപ്പള്ളി ദാറുറശാദ് ചെയര്‍മാനും അനവധി മത സ്ഥാപനങ്ങളുടെ ഉയര്‍ച്ചയില്‍ പങ്കാളിയുമായ ചിത്താരി അഹ് മദ് അശ്‌റഫ് മൗലവി നിസ്വാര്‍ത്ഥ സേവകനും പുതു തലമുറയ്ക്ക് മാതൃകയാണെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
പാറപ്പള്ളി ദാറുറശാദില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കാരന്തൂര്‍ മര്‍കസിന്റെ ആരംഭം കാലം മുതല്‍ ആരംഭിച്ച സൗഹൃദം ഇന്നും തുടരുന്നുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. സ്വാഗത സംഘം ചെയര്‍മാന്‍ പാറക്കളായി ഹസൈനാര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.ഹാഫിള് മുഹമ്മദ് കൗസര്‍ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി.
ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത് , കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി , റശീദ് സഖാഫിബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി , മൂസ സഖാഫി കളത്തൂര്‍,ശിഹാബ് പാണത്തൂര്‍, അബ്ദുല്‍ ഹമീദ് മൗലവി, ശിഹാബുദ്ദീന്‍ അഹ്‌സനി ,മഹമൂദ് അംജദി, അബ്ദുറഹ്‌മാന്‍ ഇര്‍ഫാനി, റിയാസ് ബദവി ഇഖ്ബാല്‍ നഗര്‍,പാറപ്പള്ളി ജമാഅത്ത് സെക്രട്ടറി കെ എം അബ്ദുറഹ്‌മാന്‍, എ ഉമര്‍,മാട്ടുമ്മല്‍ ഹസന്‍ ഹാജി, മാഹിന്‍ ചിത്താരി,അബ്ദുലത്തീഫ് ചിത്താരി എന്നിവര്‍ പ്രസംഗിച്ചു വി സി അബ്ദുല്ലാഹി സഅദി സ്വാഗതവും , സുബൈര്‍ പടന്നക്കാട് നന്ദിയുംപറഞ്ഞു.

error: Content is protected !!