ഉദുമ : കാസര്‍കോട് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ പെരുമ്പള ഗ്രാമത്തിലെ അണിഞ്ഞ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന, പ്രമുഖ യാദവ തറവാടുകളില്‍ ഒന്നായ കയ്യില്‍ വീട് തറവാട് കുടുംബ സംഗമവും, സാംസ്കാരിക സമ്മേളനവും വിവിധ പരീക്ഷകളിലും മറ്റ് വിവിധ മേഖലകളിലും കഴിവ് തെളിയിച്ചവരെ അനുമോദിക്കലും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടന്നു. കയ്യില്‍ തറവാട് കാരണവര്‍ കൃഷ്ണന് കാനത്തില്‍ ഭദ്രദീപം തെളിയിച്ച് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
തറവാട് പ്രസിഡന്റ് കെ. ദാമോദരന്‍ വേലാ ശ്വരം അധ്യക്ഷത വഹിച്ചു. കയ്യില്‍ തറവാട് ചരിത്രവും ഐതിഹ്യവും എന്ന വിഷയത്തില്‍ സംഘാടകസമിതി ചെയര്മാന് കെ വി കുഞ്ഞിരാമന് തണ്ണോട്ട് പ്രഭാഷണം നടത്തി. തറവാട് സെക്രട്ടറി കെ കുഞ്ഞിരാമന് സ്വാഗത ഭാഷണം നടത്തി. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം മുന്‍ ഉദുമ എം.എല്‍.എയും സംസ്ഥാന പൂരക്കളി അക്കാദമി ചെയര്‍മാനുമായ കെ. കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് കെ. വി. കുഞ്ഞിരാമന് തണ്ണോട്ട് അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പ്ലസ് ടു തുടങ്ങിയ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച തറവാട്ട് അംഗങ്ങളെ അനുമോദിക്കലും മുതിര്‍ന്ന തറവാട്ട് അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടന്നു. അണിഞ്ഞ മഹാവിഷ്ണു ക്ഷേത്ര പ്രസിഡന്റ് സുകു കുമാരന് നായര്‍, അണിഞ്ഞയിലെ വിവിധ തറവാടുകളിലെ തറവാട് കമ്മിറ്റി പ്രസിഡന്റുമാര്‍ സാരഥി യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് നാരായണന് അരമങ്ങാനം അഖിലകേരള യാദവസഭ സംസ്ഥാന പ്രസിഡന്റ് കെ. ശിവരാമന് മേസ്തിരി അരവത്ത് ,തറവാട് രക്ഷാധികാരികളായ നാരായണന് മീങ്ങോത്ത്, ഗോപാലന് കോടോത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലക്ഷ്മി തമ്പാന്, ജനാര്ദ്ദനന് പുല്ലൂര്‍, കയ്യില്‍ അശോകന് വേലാശ്വരം, കെ. ശിവപ്രസാദ് വേലാശ്വ രം, അഡ്വക്കറ്റ് സിന്ധു കാഞ്ഞങ്ങാട്, അനിത തച്ചങ്ങാട്, ഷിബിത അരവത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ഗോപി ഉദയപുരം സ്വാഗതവും ഖജാന്‍ജി കെ. ഗോപാലന് മുണ്ടോള്‍ നന്ദിയും പറഞ്ഞു തുടര്‍ന്ന് വിവിധ കലാപരിപാടികളുംനടന്നു.
