തുഞ്ചന്‍ സ്മൃതിയും തപസ്യ സുവര്‍ണ്ണ ജയന്തി വിളംബര പ്രഖ്യാപനവും നടന്നു

മാവുങ്കാല്‍: മലയാള ഭാഷാ പിതാവ് എന്ന നിലയില്‍ എഴുത്തച്ഛന്റെ സംഭാവനകളെ ഇകഴ്ത്തികാണിക്കാനോ തമസ്‌കരിക്കാനോ ഉള്ള ഗൂഡമായ ശ്രമം ആധുനിക ഭാഷാവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോള്‍ തപസ്യ പോലുള്ള സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ എഴുത്തച്ചനെ അനുസ്മരിക്കുന്നത് ശ്ലാഖനീയമാണെന്നും കവിയും തപസ്യ സംസ്ഥാന ഉപാധ്യക്ഷനുമായ
കല്ലറ അജയന്‍ .

തപസ്യ കലാ സാഹിത്യവേദി കാസര്‍കോട് ജില്ലസമിതി തുഞ്ചന്‍ സ്മൃതി പരിപാടിഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് തപസ്യ സുവര്‍ണ്ണ ജയന്തി വിളംബര പ്രഖ്യാപനവും നടത്തി.
കേരള ലളിതകലാ അക്കാദമി ഗ്രാന്റിനു അര്‍ഹത നേടിയ യുവചിത്രകാരന്‍ രതീഷ് കക്കാട്ടിനെ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് കെ. ബാലചന്ദ്രന്‍ പെരിയ അധ്യക്ഷത വഹിച്ചു. ടി പി അഭിജിത് നാന്ദിഗീതം ആലപിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം വി ശൈലേന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ സമിതി അംഗം പി പി കുഞ്ഞിക്കണ്ണന്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി . ടി. ദിനേശന്‍ കാഞ്ഞങ്ങാട് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്റര്‍ തൃക്കരിപ്പൂര്‍നന്ദിയുംപറഞ്ഞു

error: Content is protected !!