ബോവിക്കാനം : സനാതനധര്‍മ്മത്തെയും ഭാരതത്തിന്റെ പരമ്പരാഗത സംസ്‌കാരത്തെയും തകര്‍ക്കാന്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിതശ്രമങ്ങളെ ചെറുക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സി സുധീര്‍ ബാബു.
ഭാരതീയ വിചാരകേന്ദ്രം മുളിയാര്‍ സ്ഥാനീയസമിതി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാരങ്ങളുടെ മേല്‍ക്കോയ്മ നശിപ്പിച്ചാല്‍ മാത്രമേ സോഷ്യലിസ്റ്റ് ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സാധിക്കുമെന്നും കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ വിചാരിക്കുന്നു. പരീക്ഷിക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പരാജയപ്പെട്ട കമ്മ്യൂണിസ്റ്റ് ആശയങ്ങളെ തള്ളിക്കളയണമെന്നും ലോകത്തിനു മാതൃകയാകുന്ന സനാതനധര്‍മ്മത്തെയും ഭാരതീയ സംസ്‌കാരത്തെയും ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ബോവിക്കാനം സരസ്വതി വിദ്യാമന്ദിരത്തില്‍ നടന്ന പരിപാടിയില്‍ എ കരുണാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം കാസര്‍കോട് ജില്ലാ സംഘചാലക്ക് പ്രഭാകരന്‍ മാസ്റ്റര്‍, ഭാരതീയ വിചാര കേന്ദ്രം കാസര്‍കോട് ജില്ലാ അധ്യക്ഷന്‍ മുരളീധരന്‍ പാലമംഗലം, ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. കെ. ഐ ശിവപ്രസാദ്, സംഘടന സെക്രട്ടറി ചന്ദ്രശേഖരന്‍, എന്നിവര്‍ സംസരിച്ചു, സതീശന്‍ പുളുവിഞ്ചി സ്വാഗതവും. ഇ. ഗിരീഷ് നന്ദിയും പറഞ്ഞു. മുളിയാര്‍ സ്ഥാനീയ സമിതി ഭാരവാഹികളായി
കണ്‍വീനര്‍ ഇ.ഗിരീഷ് കാനത്തൂരിനെയും ജോയിന്‍ കണ്‍വീനറായി എം.സൂരജിനെയുംതെരഞ്ഞെടുത്തു.
