നേട്ടങ്ങളുടെ പട്ടികകളുമായി യു കെ ജി വിദ്യാര്‍ത്ഥി എയ്ഡന്‍

ഭീമനടി:മൊബൈല്‍ ഫോണുകളും, ഗെയിമുകളും കുട്ടികളുടെ കളിക്കൂട്ടുകാരാകുന്ന കാലത്ത് ഗ്ലോബിനോടും വേള്‍ഡ് മാപ്പിനോടും ചങ്ങാത്തം കൂടുന്ന ആറു വയസ്സുകാരന്‍, ലോക രാഷ്ടങ്ങളുടെ നിലവിലുള്ളതും പഴയയതുമായ ദേശീയ പതാകകളിലെ നിറങ്ങളും ചിഹ്നങ്ങളും അവന് മനപ്പാഠമാണ്. അതു കൊണ്ടു തന്നെയാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ചില ലോക ഭൂപടങ്ങളില്‍ കൊടുത്തിരിക്കുന്ന ലോക രാഷ്ട്രങ്ങളുടെ പതാകകളിലെ തെറ്റുകള്‍ അവന്‍ ചൂണ്ടിക്കാണിച്ചു തരുന്നത്. ഏഷ്യയിലെ അന്‍പത് രാജ്യങ്ങള്‍ അടക്കം എണ്‍പതിലധികം രാജ്യങ്ങള്‍ മാപ്പില്‍ കൃത്യമായി വേഗത്തില്‍ അടയാളപ്പെടുത്താനും എട്ടാമത്തെ ഭൂഖണ്ഡമായ സീലാന്‍ഡിയെ കുറിച്ചുള്ള അറിവും അവന്‍ നേടിക്കഴിഞ്ഞിരിക്കുന്നു .ലോകരാഷ്ടങ്ങളെ ക്കുറിച്ച് നേടിയ അറിവിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കോര്‍ഡ്‌സ്, ജാക്കി ബുക്ക് ഓഫ് വേള്‍ഡ് റിക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് എന്നിവയില്‍ ഇടം നേടിയിരിക്കുകയാണ് നര്‍ക്കിലക്കാട് സ്വദേശിയായ എയ്ഡന്‍ റിന്‍സ് മാത്യു എന്ന ഈ ആറു വയസ്സുകാരന്‍ . 84 ലോക രാഷ്ട്രങ്ങളുടെ ദേശീയ പതാകകള്‍ 38 സെക്കന്റ് സമയം കൊണ്ട് തിരിച്ചറിഞ്ഞ് വ്യക്തമായി പറഞ്ഞതോടൊപ്പം രാജ്യങ്ങളുടെ ഭൂപടത്തിലെ സ്ഥാനം, രാജ്യങ്ങളെ കുറിച്ചുളള അറിവുകള്‍ തുടങ്ങിയവ കൂടി പരിഗണിച്ചാണ് ഈ റിക്കോര്‍ഡ് ബുക്കുകളില്‍ സ്ഥാനം നേടിയത്. വരക്കാട് ഓക്‌സിലിയം സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിയായ എയ്ഡന്‍, പ്രസംഗം, ചെസ്, ക്വിസ് എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മൂന്നാം വയസില്‍ ടി.വി ഷോയിലെ പൊതു വിജ്ഞാന പരിപാടിയില്‍ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. റിന്‍സ് മാത്യുവിന്റെയും ജെസ് ലിന്‍ വര്‍ഗ്ഗീസിന്റെയുംമകനാണ്.

error: Content is protected !!