കുണിയ കോളേജ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 25 ; ലോഗോ പ്രകാശനം ചെയ്തു;  കെ. സി. എല്‍.എഫ്-25 ന്റെ ലോഗോ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രകാശനം ചെയ്തു

പെരിയ : കുണിയ കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന കുണിയ കോളേജ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ലോഗോ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്തു. കാസര്‍കോട് ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാഹിത്യോത്സവം ഫെബ്രുവരി 5, 6 തീയതികളില്‍ കുണിയ കോളജില്‍ വച്ച് നടത്താനാണ് തീരുമാനം. യൂണിയന്‍ ചെയര്‍മാന്‍ യു.കെ. മുഹമ്മദ് ഷാഹിം അധ്യക്ഷനായി. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കളക്ടര്‍ കെ. ഇമ്പശേഖര്‍, സബ്കളക്ടര്‍ പ്രതീക് ജയിന്‍, പി. ഷിജിന്‍, യൂണിയന്‍ സെക്രട്ടറി ഷംഷാദ്, ക്യാപ്റ്റന്‍ റീസിന്‍ റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. സാഹിത്യോത്സവത്തില്‍ 50ല്‍ പരം കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും കലാകായിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിക്കുമെന്ന്സംഘാടകര്‍പറഞ്ഞു.

error: Content is protected !!