കാഞ്ഞങ്ങാട് നഗരസഭ പാലിയേറ്റീവ് കെയര്‍ വോളന്റീര്‍ സ്‌നേഹ സംഗമം നടത്തി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭ 43 വാര്‍ഡുകളിലും പാലിയേറ്റീവ് അംഗങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കും പരിപാലനവും സഹായവും നല്‍കുന്ന കാഞ്ഞങ്ങാട് നഗരസഭയിലെ പാലിയേറ്റീവ് വോളന്റീര്‍മാരുടെ സ്‌നേഹ സംഗമം നടത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുമായി ചേര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വോളന്റീര്‍മാരുടെ സ്‌നേഹസംഗമം നടത്തിയത്. നഗരസഭയിലെ 43 വാര്‍ഡുകളിലെയും പാലിയേറ്റീവ് വളണ്ടിയര്‍മാര്‍,ഉപ്പലിക്കൈഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബല്ലഈസ്റ്റ്ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍തുടങ്ങിയവര്‍ പങ്കെടുത്ത്ടൗണ്‍ ഹാളില്‍ നടന്ന സംഗമം നഗര സഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉത്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. പ്രഥമ സുസ്രൂഷ,പാലിയേറ്റീവ് പരിചരണം എന്നീ വിഷയങ്ങളില്‍ ജെ എച് ഐ സിജോ എം ജോസ്, ജില്ലാ കോര്‍ഡിനേറ്റര്‍ ഷിജി ശേഖര്‍ എന്നിവര്‍ ക്ലാസ്സ് എടുത്തു. സ്ഥിരം സമിതി അധ്യ ക്ഷന്മാരായ കെ സരസ്വതി, കെ ലത, കൗണ്‍സിലര്മാരായ അശോക് കുമാര്‍, സി എച്ച് സുബൈദ, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് എം പി ജീജ സ്വാഗതവും പാലിയേറ്റീവ് നേഴ്‌സ് ദീപ്തി സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. വിവിധ പരിപാടികളും മത്സരങ്ങളും സംഗ മത്തിന്റെഭാഗമായിനടന്നു.

error: Content is protected !!