കാഞ്ഞങ്ങാട് : പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, 12-ാം ശമ്പള പരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കുക , മെഡിസെപ് അപാകതകള്‍ പരിഹരിക്കുക , കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തെ ചെറുക്കുക എന്നിവ ഉന്നയിച്ച് ജനുവരി 22 ന് അധ്യാപക സര്‍വ്വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും പണിമുടക്ക് നടത്തുന്നു. പണി മുടക്കിന്റെ ഭാഗമായി നടന്ന കാഞ്ഞങ്ങാട് മേഖല കണ്‍വെന്‍ഷന്‍ എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി വിനയന്‍ കല്ലത്ത് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഫോര്‍ട്ട് വിഹാര്‍ ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ ജോയിന്റ് കൗണ്‍സില്‍ മേഖല പ്രസിഡന്റ് സുനില്‍ കുമാര്‍ കെ അദ്ധ്യക്ഷത വഹിച്ചു. ഏ.കെ എസ് .ടി .യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പത്മനാഭന്‍ , ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഇ മനോജ് കുമാര്‍ , സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ. പ്രീത , ബാനം ദിവാകരന്‍, ശ്രീജി തോമസ് , ഗോകുല്‍ കെ. ജെ ,ജിഷാദ് ശങ്കര്‍എന്നിവര്‍സംസാരിച്ചു.
ജനുവരി 22 ന്റെ പണിമുടക്ക് വിജയിപ്പിക്കും: അദ്ധ്യാപക സര്‍വീസ് സമരസമിതി മേഖല കണ്‍വെന്‍ഷന്‍
