കോളംകുളം :പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്സില്‍ ഡോക്ടറേറ്റ് നേടി കോളംകുളത്തെ നീതു കെ നാടിന് അഭിമാനമായി മാറി. കോളംകുളത്തെ വി കെ.നാരായണന്റെയും പരേതനായ കെ ബീനയുടെയും മകള്‍ ആണ്. അപര്‍ണ നിത്യ എന്നിവര്‍ സഹോദരിമാര്‍ ആണ്. സഹോദരി അപര്‍ണയും കോമേഴ്സ് വിഷയത്തില്‍ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്നും 2വര്‍ഷം മുന്‍പ് ഡോക്ടറേറ്റ് നേടിയിരുന്നു. മുന്‍ അധ്യാപകന് കുടി ആയിരുന്ന സിപിഎം ബിരിക്കുളം ലോക്കല്‍ കമ്മിറ്റി അംഗം കുട്ടിയായ വി കെ നാരായണെന്റെ കുടുംബം അങ്ങനെ ഇരട്ട ഡോക്ടറേറ്റ് നേട്ടത്തിലുടെ കോളംകുളം നാടിന് അഭിമാനംആയിരിക്കുകയാണ്.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്സില്‍ ഡോക്ടറേറ്റ് നേടി കോളംകുളത്തെ നീതു
