പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ജനുവരി 6 ന്; കോട്ടച്ചേരി കുന്നുമ്മല്‍ സര്‍വീസ് ഹാളില്‍ ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട് : പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ടാക്‌റ്റേഴ്‌സ് അസോസിയേഷന്‍ ( പി ബി സി എ )അഞ്ചാമത് കാസര്‍കോട് ജില്ലാ സമ്മേളനം ജനുവരി ആറിന് കാഞ്ഞങ്ങാട്ടു വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് കോട്ടച്ചേരി കുന്നുമ്മല്‍ സര്‍വീസ് ഹാളില്‍ ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ പി പി തമ്പാന്‍ അധ്യക്ഷനാവും. സെക്രട്ടറി കെ വി സുകുമാരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വി നാരായണന്‍ വരവ് ചെലവ് കണക്കും . സംസ്ഥാന സെകട്ടറി
സംഘടനാ റിപ്പോര്‍ട്ടും  അവതരിപ്പിക്കും.സംസ്ഥാന ട്രഷറര്‍ ടി മനോഹരന്‍ ക്ഷേമനിധി പ്രവര്‍ത്തന വിശദീകരണം നടത്തും. പി പി രമേശന്‍, ഇ കെ. പങ്കജാക്ഷന്‍ എന്നിവര്‍ സംസാരിക്കും.

കെട്ടിട നിര്‍മ്മാണ രംഗത്തെ വിവിധ പ്രവര്‍ത്തികളും കോണ്‍ഗ്രീറ്റ്, കല്‍പ്പണി, തേപ്പ്, മരപ്പണി, പെയിന്റിംഗ്, പോളിഷ് ,മാര്‍ബിള്‍, ടൈല്‍സ് , വയറിംങ് , പ്ലംബിംഗ് മുതലായ കരാര്‍ വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുന്നവരുടെ ഏക സംഘടനയാണ് പി ബി സി എ . വാര്‍ത്ത സമ്മേളനത്തില്‍ സംഘാടകര്‍ ചെയര്‍മാന്‍ ഇ കെ പനജാക്ഷന്‍ , കണ്‍വീനര്‍ വി നാരായണന്‍, ജില്ലാ സെക്രട്ടറി കെ വി സുകുമാരന്‍ ,ജില്ലാ പ്രസിഡന്റ്, പി പി തമ്പാന്‍, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി വി.സുകുമാരന്‍ എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!