കാഞ്ഞങ്ങാട് :കെ.എസ്.ഇ.ബിയുടെ അറ്റകുറ്റജോലിക്കായികൊണ്ട്‌പോവുകയായിരുന്ന ഏണി കുടുങ്ങി കുശാല്‍ നഗര്‍ റെയില്‍വെ ഗേറ്റ് തകര്‍ന്നു. ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. ലൈനിലെ അറ്റകുറ്റ ജോലിക്കായി വാഹനത്തില്‍ കെ എസ് ഇ ബി ജീവനക്കാര്‍ കൊണ്ട് പോവുകയായിരുന്ന ഏണിയാണ് ഗേറ്റില്‍ കുടുങ്ങിയത്. ഗേറ്റില്‍ ഏണി ഉടക്കുകയും വാഹനം മുന്നോട്ട് നീങ്ങിയപ്പോള്‍ റെയില്‍ ഗേറ്റ് പൊട്ടുകയുമായിരുന്നു. ഇതോടെ ഉച്ച മുതല്‍ ഇത് വഴി തീരദേശത്തേക്കുള്ള ഗതാഗതം സ്തംഭിച്ചു. കിലോമീറ്റര്‍ ചുറ്റി കോട്ടച്ചേരി മേല്‍പ്പാലം വഴി ആളുകള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നു. റെയില്‍വെയില്‍ നിന്നും വിദഗ്ധരെ ത്തി വൈകീട്ട് തകരാറ് പരിഹരിക്കാനുള്ള ശ്രമം നടത്തി. രാതി 8 മണിയോടെ ഗതാഗതംപുനസ്ഥാപിച്ചു.
കെ.എസ്.ഇ.ബിയുടെ ഏണി കുടുങ്ങി കുശാല്‍ നഗര്‍ റെയില്‍വെ ഗേറ്റ് തകര്‍ന്നു
