വാഴക്കോട് ഗവ. എല്‍ പി സ്‌കൂളിന് നിര്‍മ്മിച്ച പുതിയ കെട്ടിടം നാളെ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും

കോട്ടപ്പാറ: കാസര്‍കോട് വികസന പാക്കേജ് ഉള്‍പ്പെടുത്തി മടിക്കൈ ഗ്രാമ പഞ്ച യാത്ത് വാഴക്കോട്
ഗവ. എല്‍ പി സ്‌കൂളിന് നിര്‍മ്മിച്ച പുതിയ കെട്ടിട ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് വൈകീട്ട് നാലിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വ്വഹിക്കും. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷനാവും.
അസിസ്റ്റന്റ് എഞ്ചിനിയര്‍ സി സനൂപ് ചന്ദ്രന്‍ റിപ്പോര്‍ട്ട്അവതരിപ്പിക്കും.ജില്ലാപഞ്ചായത്ത്പ്രസിഡന്റ് ബേബിബാലകൃഷ്ണന്‍ മുഖ്യാതിഥിയാവും. മടിക്കൈ ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് എസ് പ്രീത സ്വാഗതം പറയും. , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡന്റ് കെ. മണികണ്ഠന്‍, കാസര്‍കോട് വികസന പാക്കേജ്
സ്‌പെഷ്യല്‍ ഓഫീസര്‍ വി ചന്ദ്രന്‍ എന്നിവര്‍ സംബന്ധിക്കും.

വിദ്യാലയങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണം ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ എന്‍ നന്ദികേശന്‍ നിര്‍വ്വഹിക്കും.
കെ വി ശ്രീലത, വി. പ്രകാശന്‍ , വി. അബ്ദുല്‍ റഹ്‌മാന്‍,രമപത്മനാഭന്‍,പി.സത്യ,ടി.രാജന്‍,ചന്ദ്രന്‍ കരിച്ചേരി,
എ. വേലായുധന്‍, ടി പി ബാലാദേവി, പി . ഗംഗാധരന്‍, ഡോ: കെ.വി.രാജേഷ്, എം . രാജന്‍, പി, ശിവപ്രസാദ്,
സി പ്രഭാകരന്‍ , എം.രാജന്‍, ബിജി ബാബു, കെ വി ബിജു, ടി വിജയചന്ദ്രന്‍,പി . മനോജ്, ശ്രീനബിജു, ഗോവിന്ദന്‍ മടിക്കൈ, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ഹെഡ്മാസ്റ്റര്‍ പി കെ. ബിജു നന്ദിപറയും.

Spread the love
error: Content is protected !!