പള്ളിക്കര ഗവ: ഹൈസ്‌കൂളിലെ 90-91 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു: ചെര്‍ക്കാപാറയിലെ മരിയ വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം നടന്ന പരിപാടി നീലേശ്വരം സബ്ബ് ഇന്‍സ്പെക്ടര്‍ മധുസുതനന്‍ മടിക്കൈ ഉദ്ഘാടനം ചെയ്തു

പള്ളിക്കര: 33 വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്ക്വെച്ചും സമൂഹത്തിന് തങ്ങളാല്‍കൊണ്ടാകുന്ന സേവനം ചെയ്യണമെന്ന ആഗ്രഹത്തോടെയുമാണ് ഓര്‍മ്മചെപ്പ് എന്നപേരില്‍ പള്ളിക്കര ഗവ: ഹൈസ്‌കൂളിലെ 90-91 ബാച്ച് കൂട്ടായ്മ ഒത്തുചേര്‍ന്നത്. അഗതികളായവര്‍ക്ക് ആശ്രയം നല്‍കുന്ന മരിയ വൃദ്ധസദനത്തില്‍ വെച്ച് നടന്ന ഓര്‍മ്മച്ചെപ്പിന്റെ വാര്‍ഷീകാഘോഷപരിപാടി നീലേശ്വരം സബ്ബ് ഇന്‍സ്പെക്ടര്‍ മധുസുതനന്‍ മടിക്കൈ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മണികണ്ഠന്‍ അദ്യക്ഷത വഹിച്ചു. മുന്‍ പള്ളിക്കര സ്‌കൂള്‍ അധ്യാപകനും റിട്ടയര്‍ഡ് ഡി.പി.ഒയുമായ രവിവര്‍മ്മന്‍ മുഖ്യാതിഥിയായി. ആഘോഷത്തിന്റെ ഭാഗമായി ഗ്രൂപ്പിലെ പ്രവാസി അംഗങ്ങളായ ചന്ദ്രന്‍, രവി, കരുണന്‍, പ്രദീപ് എന്നിവര്‍ ചേര്‍ന്ന് രണ്ട് വീല്‍ചെയറുകളും നാട്ടിലെ അംഗങ്ങള്‍ ചേര്‍ന്ന് ഒരു വീല്‍ചെയറും, ഗ്രൂപ്പ് അംഗമായ മനോജ് അന്തേവാസികള്‍ക്കുള്ള ഡ്രസ്സും ഖജാന്‍ജി പി.വി ബാബു പ്രഷര്‍ ചെക്ക് ചെയ്യാനുള്ള ഉപകരണവും നല്‍കി. ട്രസ്റ്റ് മാനേജര്‍ മനോജ് ഏറ്റുവാങ്ങി. തുടര്‍ന്ന് അന്തേവാസികളോടൊപ്പം ആടിയുംപാടിയും ഉച്ചഭക്ഷണവും കഴിച്ചാണ് അംഗങ്ങള്‍ മടങ്ങിയത്. ഗ്രൂപ്പ് അംഗം രമണി ചടങ്ങില്‍ അനുശോചനമറിയിച്ചു.ഗ്രൂപ്പ് സെക്രട്ടറി ദിനേശ് കുമാര്‍ സ്വാഗതവും ജയശ്രി നന്ദിയും പറഞ്ഞു. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള സാമൂഹ്യ നന്മയേറിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന് കൂട്ടായ്മ അംഗങ്ങള്‍പറഞ്ഞു.

 

Spread the love
error: Content is protected !!