കാഞ്ഞങ്ങാട്: കണ്ണൂര്‍ -പെരളാശ്ശേരിയില്‍ വെച്ച് എ കെ ജി ദിനാചാരണത്തിന്റെ ഭാഗമായി നടന്ന എ കെ ജി പുരസ്‌ക്കാര നാടക മത്സരത്തില്‍ വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദി അവതരിപ്പിച്ച ഏല്യ നാടകം മികച്ച നേട്ടം നേടി.മികച്ച രണ്ടാമത്തെ നാടകം, മികച്ച നടന്‍, മികച്ച സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ നാടകത്തിനു ലഭിച്ചു.
ഏല്യ നാടകത്തിലെ അന്തോണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അജേഷ് വാണിയംപാറയാണ് മികച്ച നാടനായി തെരഞ്ഞെടുത്തത്. ഏല്യഅണിയിച്ചൊരുക്കിയ സുജില്‍ മാങ്ങാട് മികച്ച സംവിധായകനായും തെരഞ്ഞെടുത്തു.
അമേത്ച്വര്‍ നാടക രംഗത്ത് സജീവ സാന്നിധ്യമായ ചങ്ങമ്പുഴ കലാ കായിക വേദിയുടെ 29 മത് നാടകമാണ് ഏല്യ. കേരള സംഗീത നാടക അക്കാദമിയുടെ നാടകോല്‍സവങ്ങളിലടക്കം നിരവധി വേദികളില്‍ ഏല്യ ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു.