പെരിയ അംബേദ്കര്‍ കോളേജില്‍ ഫോക് ഫെസ്റ്റ് 22ന് തുടങ്ങും

കാഞ്ഞങ്ങാട്: പെരിയ ഡോ.അംബേദ്കര്‍ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഫോക്ലോര്‍ മ്യൂസിയം ഒരുക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി22 മുതല്‍ 24 വരെ ഫോക് ഫെസ്റ്റ്-24- പൊഞ്ഞാര്‍ എക്സിബിഷന്‍ കോ ളേജില്‍ നടക്കുമെന്ന് പ്രിന്‍സിപല്‍ ഡോ.ജയചന്ദ്രന്‍ കീഴോത്ത് അറിയിച്ചു. ഫോക് ലാന്റ് ചെയര്‍മാന്‍ ഡോ.വി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കേരളീയ ജീവിതത്തി ന്റെ ഭാഗമായി പഴയകാല ഉപകരണങ്ങള്‍, വിവിധ രാജ്യങ്ങളിലെ നാണയങ്ങള്‍, ശിലാലിഖിതങ്ങളുടെയുംകലാരൂപങ്ങളുടെയും ഫോട്ടോകള്‍, മലയാള സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച സാഹിത്യകാരന്‍മാരുടെ ഫോട്ടോകള്‍, വിവിധ ഡിപ്പാര്‍ട്ട് മെന്റുകള്‍ ഒരുക്കുന്ന സ്റ്റാളുകള്‍ എന്നിവ പ്രദര്‍ശനത്തി നൊരുക്കിയിട്ടുണ്ട്. കോ ളേജ് ഫോക് ലോര്‍ ക്ലബ്ബ്, സാഹിത്യ വേദി വിവിധ ഡിപ്പാര്‍ട്ട് മെന്റുകള്‍, കോ ളേജ് യൂണിയന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ കോ ളേജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമായി നിരവധി വിദ്യാര്‍ഥികള്‍ പ ങ്കെടുക്കു മെന്ന് സംഘാടക സമിതി അറിയിച്ചു.
പത്ര സ മ്മേളനത്തില്‍ ഫോക് ലോര്‍ ക്ലബ്ബ് പ്രസിഡന്റ് എ.കെ ചന്ദ്രിക, സാഹിത്യ വേദി കോഡി നേറ്റര്‍ കെ.വി രജ്ഞിത, സ്റ്റാഫ് അഡൈ്വസര്‍ സി ഷിജിത്ത്, പി അഭിലാഷ് എന്നിവര്‍സംബന്ധിച്ചു.

Spread the love
error: Content is protected !!