കൊട്ടോടി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് മകര ഭാരതി പുരസ്‌കാരം

കാഞ്ഞങ്ങാട്: കൊളവയല്‍ വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിന്‍ കീഴിലുള്ള കൊളവയല്‍ ആദ്ധ്യാത്മിക സമിതി ഗുരുസ്വാമിയും ആധ്യാത്മിക സാംസ്‌കാരിക സാമൂഹ്യ മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന ബി. കെ. നാരായണ ഗുരുസ്വാമിയുടെ സ്മരണക്ക് ഏര്‍പ്പെടുത്തിയ മൂന്നാം മകരഭാരതി പുരസ്‌കാരത്തിന് കൊട്ടോടി ഗോവിന്ദന്‍ മാസ്റ്റര്‍ അര്‍ഹനായി.5001രൂപയുടെ പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ്പുരസ്‌കാരം.അദ്ധ്യത്മിക സാമൂഹ്യ മേഖലയില്‍ നിസ്വാര്‍ത്ഥ സേവനം കാഴ്ചവെയ്ക്കുന്നതിനാണ് ഗോവിന്ദന്‍ മാഷേ പുരസ്‌കാരത്തിന് ജൂറി കമ്മിറ്റി തെരെഞ്ഞെടുത്തതെന്ന് ജൂറി കമ്മിറ്റി ചെയര്‍മാന്‍ സുകുമാരന്‍ പെരിയച്ചൂര്‍ പറഞ്ഞു.പുരസ്‌കാര വിതരണവും അഞ്ചാം ഗോദാന സമര്‍പ്പണവും ഫെബ്രുവരി 11ന് രാവിലെ 10മണിക്ക് കൊളവയല്‍ വിവേകാനന്ദ വിദ്യാലയം ഹാളില്‍ വെച്ചു വിതരണം ചെയ്യും. പരിപാടിയില്‍ ആദ്ധ്യാത്മിക, സാമൂഹ്യ. സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍പങ്കെടുക്കും.

Spread the love
error: Content is protected !!