പള്ളിക്കര:മഹാത്മ ഗാന്ധിയുടെ രക്ഷസാക്ഷി ദിനത്തില്‍ മണല്‍ ശില്പം ഒരുക്കി പള്ളിക്കര സെന്‍മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍.
1948 ജനുവരി 30 ഡല്‍ഹിയിലെ ബിര്‍ള ഹൗസിന് മുന്നിലെ മൈതാനത്ത് പൊലിഞ്ഞിട്ട് ഇന്നേക്ക് 76 വര്‍ഷം.
അന്ന് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകള്‍ പോലെ തന്നെ നമ്മുടെ ജീവിതത്തില്‍ നിന്നും പ്രകാശം നിഷ്‌ക്രമിച്ചിരിക്കുന്നു. സര്‍വ്വവും അന്ധകാരം നിറഞ്ഞിരിക്കുന്നു. ആ പുണ്യ ആത്മാവിന്റെ രക്തസാക്ഷി ദിനമായി ആചരിക്കുന്ന പള്ളിക്കര സെന്‍മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളും അധ്യാപകരും അദ്ദേഹത്തോടുള്ള ആദരസൂചകമായി പള്ളിക്കര കടപ്പുറത്ത് അദ്ദേഹത്തിന്റെ മണല്‍ ശില്പം ഒരുക്കി രക്തസാക്ഷി ദിനം ആചരിച്ചു. സ്‌കൂളിലെ ചിത്രകലാ അധ്യാപകനും പ്രശസ്ത ശില്പിയും ചിത്രകാരനുമായ അശോകന്‍ ചിത്രലേഖയും ഇരുപതോളം വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് ഈ മണല്‍ ശില്പം ഒരുക്കിയത്. അധ്യാപികമാരായ സിസ്റ്റര്‍ ജൂലിയറ്റ്. ഗജിന ഗോപി എന്നിവര്‍സംസാരിച്ചു.