നാടിനുത്സവമായി വയോജന സംഗമം: പ്രസിഡന്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു

കിനാനൂര്‍ – കരിന്തളം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വയോജന സംഗമവും, മെഡിക്കല്‍ ക്യാമ്പും ,ബാലസഭ സംഗമവും നാടിന് പുത്തനനുഭവമായി. അഞ്ചാം വാര്‍ഡ് വയോജന ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
കാട്ടിപ്പൊയില്‍ വയോജന കേന്ദ്രത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു, ഇ.തമ്പാന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ശാന്ത, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷൈജമ്മ ബെന്നി, സി.എച്ച് അബ്ദുള്‍ നാസര്‍, കെ.വി അജിത് കുമാര്‍ പഞ്ചായത്ത് സെക്രട്ടറി എന്‍.സി ലീന മോള്‍, അംഗങ്ങളായ പി.ധന്യ, കെ യശോദ , വി .സന്ധ്യ, എം. ബി രാഘവന്‍, മനോജ് തോമസ് ,ടി.എസ് ബിന്ദു,സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഉഷ രാജു, വികസന സമിതി കണ്‍വീനര്‍ വി. കുമാരന്‍, സി. രമ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
വാര്‍ഡിലെ 80 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്‍മാരെയും വിവിധ മേഖലകളില്‍ പ്രാവിണ്യം നേടിയവരെയും ആദരിച്ചു.കരിന്തളം കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടന്നു.
കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജിവന്‍ കരിവെള്ളൂര്‍ ക്ലസ്സെടുത്തു. സംസ്ഥാന ഫോക് ലോര്‍ അക്കാദമി ജേതാവ് സുനില്‍ കണ്ണന്റെ നാടന്‍ പാട്ട്, കാട്ടിപ്പൊയി ആയൂര്‍വ്വേദ ആശുപത്രിയുടെ യോഗാ ഡാന്‍സ്, ആശാ വര്‍ക്കര്‍മാരുടെ സ്‌കിറ്റ്, ഒപ്പന , കൈ കൊട്ടിക്കളി മുതലായ കലാപരിപാടികള്‍ അരങ്ങേറി . സെക്രട്ടറി പി. രാമചന്ദ്രന്‍ സ്വാഗതവും കെ.വി.രജിത നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!