കാസര്‍കോട് : പത്മശ്രീ പുരസ്‌കാരം ജില്ലയിലേക്ക് ആദ്യമായി എത്തിച്ച സത്യനാരായണ ബാലേരിയെ തപസ്യ കലാസാഹിത്യവേദി പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദരിച്ചു. സംസ്ഥാന സെക്രട്ടറി എംവി ശൈലേന്ദ്രന്‍ , ജില്ലാ പ്രസിഡന്റ് കെ. ബാലചന്ദ്രന്‍ , ജില്ലാ ജനറല്‍ സെക്രട്ടറി ടി. ദിനേശന്‍, ജില്ലാ സംഘടനാ സെക്രട്ടറി കെ. പവിത്രന്‍, ജില്ലാ എം വി സെക്രട്ടറി അശോകന്‍ , ജില്ലാ സമിതി അംഗങ്ങളായ കെ പി രാധാകൃഷ്ണന്‍, നവീന്‍ കുമാര്‍ ഭക്ത എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സമിതിയംഗമായ ഡോ. രത്‌നാകര മല്ലമൂല സത്യനാരായണ ബാലേരിയുടെ കാര്‍ഷിക മേഖലയിലെ സവിശേഷ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു.