സ്‌നേഹാരാമം ഉദ്ഘാടനം ചെയ്തു: മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്തു

മടിക്കൈ: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാനശുചിത്വമിഷനും മടിക്കൈ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമും ചേര്‍ന്ന് നിര്‍മ്മിച്ച സ്‌നേഹാരാമം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. രാജന്‍ അദ്ധ്യക്ഷനായി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ.രാജി സ്വാഗതവും വളണ്ടിയര്‍ കുമാരി ചാന്ദിഷ നന്ദിയും പറഞ്ഞു.അദ്ധ്യാപകര്‍,പിടിഎ.പ്രതിനിധികള്‍, ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, രാഷ്ട്രിയ സാമൂഹിക സംഘടന പ്രതിനിധികള്‍ സംബന്ധിച്ചു. മാലിന്യംകൂട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കി സുന്ദരമായ മനുഷ്യസഹവാസ യോഗ്യമായ സ്ഥലമാക്കി മാറ്റി ബോധവല്‍ക്കരണം നടത്തുന്ന പ്രവര്‍ത്തന മാണ് സ്‌നേഹാരാമം പദ്ധതി.

 

Spread the love
error: Content is protected !!