പാലക്കുന്ന് : എരോല്‍ക്കാവ് വൈഷ്ണവി ഭഗവതി ക്ഷേത്ര വാര്‍ഷിക മഹോത്സവത്തിന്
കലവറ നിറയ്ക്കലോടെ തുടക്കമായി. ശനിയാഴ്ച അമ്പലത്തിങ്കാല്‍ ക്ഷേത്ര സമിതിയുടെ വിഷ്ണു സഹസ്രനാമവും മുക്കുന്നോത്ത് രാധാ രവീന്ദ്രന്റെ ലളിത സഹസ്രനാമപും നടന്നു. രാത്രി തിരുവാതിരക്കളിയും കൈകൊട്ടിക്കളിയും ഉണ്ടായിരുന്നു. ഞായറാഴ്ച്ച 8.30ന് ഞെക്ലി നാരായണന് നായരുടെ ഹരിനാമകീര്‍ത്തനവും ലക്ഷ്മി കടാക്ഷമാലയും 10ന് ചന്ദ്രഗിരി ചന്ദ്രശേഖര ക്ഷേത്ര സംഘത്തിന്റെ ഭജനയും നടക്കും.11ന് ബ്രഹ്മരക്ഷസിന് നിവേദ്യം വെയ്ക്കലും നാഗാലയത്തില്‍ അരിത്രാവലും. ഉച്ചയ്ക്ക് അന്നദാനം. 7ന് ക്ഷേത്രഭജന സമിതിയുടെ ഭജന. രാത്രി 9.30ന് ശ്രീഭൂതബലി തുടര്‍ന്ന് ആചാര വെടിക്കെട്ട്. 9.30ന് തിടമ്പ് നൃത്തത്തോടെ സമാപിക്കും.