ഹൊസ്ദുര്‍ഗ്ഗ് താലൂക്കില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു: വിതരണോദ്ഘാടനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു

അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ എത്തിക്കുക എന്ന സര്‍ക്കാര്‍ പ്രഖ്യാപിത ലക്ഷ്യ സാക്ഷാത്കരണത്തിന്റെ ഭാഗമായി റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. 2023 ഒക്ടോബര്‍ 10 മുതല്‍ 30 വരെ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളും നവകേരള സദസ്സില്‍ ലഭിച്ച അപേക്ഷകളും പരിശോധിച്ചാണ് ആദ്യഘട്ടത്തില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്. ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ അര്‍ഹതപ്പെട്ട ഉടമകള്‍ക്ക് മുന്‍ഗണനാ കാര്‍ഡ് നല്‍കുന്നതിന്റെ വിതരണോദ്ഘാടനം കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ വന്ദന ബല്‍രാജ്, സപ്ലൈകോ ഡിപ്പോ മാനേജര്‍ കെ.എന്‍.ബിന്ദു എന്നിവര്‍ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ എം.സുള്‍ഫിക്കര്‍ സ്വാഗതവും ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ ജി.മാധവന്‍ പോറ്റി നന്ദിയും പറഞ്ഞു.

ഹൊസ്ദുര്‍ഗ് താലൂക്കില്‍ അര്‍ഹരായ 34 കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു. അതില്‍ 14 റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ബാക്കിയുള്ളവ അടുത്ത മാസം ആറിന് ശേഷം അക്ഷയ കേന്ദ്രം വഴി വിതരണം ചെയ്യും.

 

 

Spread the love
error: Content is protected !!