കാഞ്ഞങ്ങാട് : ഇഖ്ബാല്‍ നഗര്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കാരുണ്യ സ്പര്‍ശനത്തിന്റെ ഭാഗമായി കിടപ്പ് രോഗികള്‍ക്കുവേണ്ടിയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിച്ചു. രോഗികള്‍ക്ക് ആവിശ്യമായ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍,മെഡിക്കല്‍ കട്ടില്‍,വീല്‍ ചെയറുകള്‍ മറ്റു മെഡിക്കല്‍ ഉപകരണങ്ങളാണ് നാടിന് സമര്‍പ്പിച്ചത്. ഇഖ്ബാല്‍ നഗര്‍ മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ് വൈസ് പ്രസിഡന്റ് സി.എച്ച്.ഹംസ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പി.എച്ച്. അയ്യൂബ് സ്വാഗതം പറഞ്ഞു.ശംസുദ്ധീന്‍ സഅദി പ്രാര്‍ത്ഥന നടത്തി.അബ്ദുല്‍ റഹിമാന്‍ വണ്‍ഫോര്‍,ബഷീര്‍ വെള്ളിക്കോത്ത്,സി.മുഹമ്മദ് കുഞ്ഞി,ബഷീര്‍ ചിത്താരി,ജസീം ഇഖ്ബാല്‍ നഗര്‍,ആസിഫ് ഇഖ്ബാല്‍ നഗര്‍,സി.കുഞ്ഞാമിന തുടങ്ങിയവര്‍ സംബന്ധിച്ചു