സ്‌കൂള്‍ വാഹന പരിശോധന മെയ് 24, 28 തീയതികളില്‍

കാഞ്ഞങ്ങാട് : പുതിയ അദ്ധ്യയന വര്‍ഷാരംഭത്തിനു മുന്നോടിയായി കാഞ്ഞങ്ങാട് സബ് ആര്‍ ടി ഓഫീസ് പരിധിയിലുള്ള ഹോസ്ദുര്‍ഗ് താലൂക്കിലെ സ്‌കൂള്‍ വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന മെയ് 24, 28 തീയതികളില്‍ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയ വാഹനങ്ങളും, ഫിറ്റ്‌നസ് തീര്‍ന്ന് തൊട്ടടുത്ത മാസങ്ങളില്‍ ഫിറ്റ്‌നസ് എടുക്കേണ്ട വാഹനങ്ങളും ഒഴികെയുള്ള വാഹനങ്ങള്‍ അറ്റകുറ്റപണികള്‍ക്ക് ശേഷം എല്ലാ ഒറിജിനല്‍ രേഖകളുമായി രാവിലെ 9 മണി മുതല്‍ 1 മണി വരെ നടക്കുന്ന പ്രത്യേക പരിശോധനയില്‍ ഹാജരാവേണ്ടതാണ്. തിരക്ക് ഒഴിവാക്കാനായി റെജിസ്‌ട്രേഷന്‍ നമ്പര്‍ 1 മുതല്‍ 5000 വരെയുള്ള വാഹനങ്ങള്‍ മെയ് 24 ശനിയാഴ്ചയും 5001 മുതല്‍ 9999 വരെയുള്ള വാഹനങ്ങള്‍ മെയ് 28 ബുധനാഴ്ചയും ഹാജരാക്കേണ്ടതാണ്. പരിശോധന നടത്തി ചെക്ക്ഡ് സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങള്‍ ജൂണ്‍ രണ്ടു മുതല്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കുന്നതല്ലയെന്ന് ജോ. ആര്‍ ടി ഒ സി എസ് സന്തോഷ് കുമാര്‍അറിയിച്ചു.

Spread the love
error: Content is protected !!