കാഞ്ഞങ്ങാട്: ഒരു നാടിന്റെ സ്പന്ദനം തൊട്ടറിഞ്ഞ സംഘബോധത്തിന്റെ കരുത്തുമായി കൊളവയല്‍ പ്രതിഭ മുപ്പത്തിരണ്ടാമത് വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടന്നു. രാവിലെ ബൈക്ക് റാലിയും തുടര്‍ന്ന് പതാക ഉയര്‍ത്തലും വിവിധ കലാകായിക മത്സരങ്ങളും നടന്നു. വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം എസ്എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി പി.എം. ആര്‍ഷോ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സുഭാഷ് അധ്യക്ഷനായി. സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്‌മോഹന്‍ മുഖ്യ പ്രഭാഷണം നടത്തി . സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം കാറ്റാടി കുമാരന്‍ കൊളവയല്‍ ലോക്കല്‍ സെക്രട്ടറി ഗംഗാധരന്‍ കൊളവയല്‍ ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി മധു കൊളവയല്‍ മാട്ടുമ്മല്‍ ബ്രാഞ്ച് സെക്രട്ടറി രവി കൊളവയല്‍ ഡിവൈഎഫ്‌ഐ കൊളവയല്‍ മേഖല സെക്രട്ടറി രാജേഷ് കാറ്റാടി വനിതാ കമ്മിറ്റി കണ്‍വീനര്‍ നിത്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ വെച്ച് പ്രതിഭ ക്ലബ്ബ് നല്‍കുന്ന സ്ട്രക്ചര്‍ കൊളവയല്‍ സ്മശാന കമ്മിറ്റി ഭാരവാഹികള്‍ ഏറ്റുവാങ്ങി. ക്ലബ്ബ് സെക്രട്ടറി യദു കൊളവയല്‍ സ്വാഗതവും ട്രഷറര്‍ പ്രജീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രതിഭയുടെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച പ്രതിഭ ഫെസ്റ്റ് 2025 അരങ്ങേറി. കരോക്കെ ഗാനമേളയുംനടന്നു.
കൊളവയല്‍ പ്രതിഭാ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വാര്‍ഷിക ആഘോഷ പരിപാടികള്‍ സമാപിച്ചു
