കാഞ്ഞങ്ങാട്:-46 വര്‍ഷത്തെ സൗഹൃദവും സ്‌നേഹവും നിലനിര്‍ത്തുന്നതോടൊപ്പം സാമൂഹിക സാംസ്‌കാരിക മേഖലയിലും ജനകീയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ചെമ്മട്ടംവയല്‍ ബല്ല ഈസ്റ്റ് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1979- 80 വര്‍ഷത്തെ ഏഴാം ക്ലാസില്‍ പഠനം പൂര്‍ത്തീകരിച്ച പഠിതാക്കളുടെ കുടുംബ സംഗമം നടന്നു.ഇന്ത്യക്ക് അകത്തും പുറത്തും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 40 പഠിതാക്കളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 100ഓളം ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.സിനിമാതാരം സുനില്‍ സൂര്യ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ
പ്രസിഡന്റ് കെ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ദാക്ഷായണി സ്വാഗതവും ട്രഷറര്‍ പി രാജന്‍ നന്ദിയും പറഞ്ഞു.ദേശീയ സംസ്ഥാന തലങ്ങളില്‍ തെളിയിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. തിരുവാതിര,സിനിമാഗാനം, ഡാന്‍സ് തുടങ്ങിയ വിവിധകലാ പരിപാടികളുംനടന്നു.
ബല്ല ഈസ്റ്റ് യുപി സ്‌കൂള്‍ 1979-80 ബാച്ച് സ്‌നേഹ സംഗമം നടന്നു
