പഠനത്തിനോടൊപ്പം കൂണ്‍ കൃഷിയിലേക്ക് ഇറങ്ങി സനാതന കോളേജ് എന്‍ എസ് എസ് യൂണിറ്റ്: സനാതന എന്‍എസ്എസ് യൂണിറ്റിന്റേയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കൂണ്‍കൃഷി പരിശീലന പരിപാടി നടന്നു

കോട്ടപ്പാറ : സനാതന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെയും മടിക്കൈ കൃഷിഭവന്റെയും നേതൃത്വത്തില്‍ കൂണ്‍ കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ കൃഷി രീതികളും മനസ്സിലാക്കുന്നത് ഇന്നത്തെ കാലഘട്ടത്തില്‍ അഭിമാകാമ്യമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മടിക്കൈ കൃഷി ഓഫീസര്‍ പ്രമോദ് കുമാര്‍ സി പറഞ്ഞു. ചടങ്ങില്‍ സനാതന കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് മനോജ് വി എന്‍, ബി സജിത് കുമാര്‍ ,കൃഷി അസിസ്റ്റന്റ് നിശാന്ത് പിവി, സജിത മണിയറ ആത്മ ബി ടി എം ശ്രുതി, സാന്ദ്ര എന്നിവര്‍ സംസാരിച്ചു. മികച്ച കൂണ്‍ കര്‍ഷകനും പരിശീലകനുമായ ഉണ്ണികൃഷ്ണന്‍ കെ ക്ലാസ് കൈകാര്യം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സജിന ടി മോഹന്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Spread the love
error: Content is protected !!