കാഞ്ഞങ്ങാട് : അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും കൈമുതലാക്കി ഭരണത്തില്‍ അഭിരമിക്കുന്ന പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ദിനമായ മെയ് 20 ന് കരിദിനമായി ആചരിക്കാനും കാഞ്ഞങ്ങാട് കരിദിന മാര്‍ച്ചും പ്രതിഷേധ സായാഹ്നവും നടത്താനും കാഞ്ഞങ്ങാട് നിയോജക മണ്ഡലം യു ഡി എഫ് യോഗം തീരുമാനിച്ചു. പ്രതിഷേധ സായാഹ്നം ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്യും. പ്രകടനം വൈകിട്ട് 4 മണിക്ക് എലൈറ്റ് ഹോട്ടല്‍ പരിസരത്ത് നിന്നാരംഭിക്കും. യുഡിഎഫിന്റെ പ്രമുഖ നേതാക്കന്മാര്‍ സംസാരിക്കും.
കാഞ്ഞങാട് നിയോജകമണ്ഡലം യോഗത്തില്‍ ചെയര്‍മാന്‍ പ്രിന്‍സ് ജോസഫ് അദ്ധ്യക്ഷം വഹിച്ചു. സി.എം.പി സംസ്ഥാന കമ്മറ്റി അംഗം വി. കമ്മാരന്‍, ഡിസിസി സെക്രട്ടറിമാരായ പി.വി സുരേഷ് , ഹരിഷ് പി. നായര്‍, മുസ്ലിം ലീഗ് സിക്രട്ടറി ബദറുദ്ദീന്‍, വൈസ് പ്രസിഡണ്ട് സി കെ. റഹ്‌മത്തുള്ള, കേരള കോണ്‍ഗ്രസ് (ജെ) സിക്രട്ടറി കെ.എ സലു , ബഷീര്‍ ആറങ്ങാടി, വി. ഗോപി,കെ.പി ബാലകൃഷ്ണന്‍, മനോജ് തോമസ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതവും സി.വി.ദാവനന്‍ നന്ദിയും പറഞ്ഞു
പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ദിനമായ നാളെ യു ഡി എഫ് കരിദിനമായി ആചരിക്കും
