സനാതന്‍ ഹിത ചിന്തക് പയ്യന്നൂര്‍ സ്വര്‍ഗ്ഗീയ ശ്രീകാന്ത്ജി (ത്രിതീയ)പുരസ്‌കാരം എ.സി.ഗോപിനാഥ് മാനടുക്കത്തിന് സമര്‍പ്പിച്ചു

മാവുങ്കാല്‍: സനാതന്‍ ഹിത ചിന്തക് പയ്യന്നൂര്‍ സ്വര്‍ഗ്ഗീയ ശ്രീകാന്ത്ജി (ത്രിതീയ)പുരസ്‌കാരം എ.സി.ഗോപിനാഥ് മാനടുക്കത്തിന് സമര്‍പ്പിച്ചു.  സാംസ്‌കാരിക , ആദ്ധ്യാത്മിക, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ കഴിഞ്ഞ 40 വര്‍ഷമായി നിറഞ്ഞുനില്‍ക്കുന്ന നിറസാന്നിദ്ധ്യമായിരുന്ന എ.സി.ഗോപിനാഥ് രാഷ്ട്രീയ സ്വയം സേവ സംഘം പ്രാന്തീയ കാര്യകാരി സദസ്യന്‍ കൂടിയാണ് . ശ്രീരാമക്ഷേത്രത്തില്‍ ബുദ്ധാപൂര്‍ണിമാ പരിപാടി വെച്ച് നീലേശ്വരം ചിന്മയ മിഷന്‍ സ്വാമിജി വിശ്വാനന്ദ സരസ്വതിയാണ് പുരസ്‌കാരം സമ്മാനിച്ചത്. ടി വി ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുനിത, ഗോവിന്ദന്‍ മാസ്റ്റര്‍ കൊട്ടോടി എന്നിവര്‍ സംസാരിച്ചു. കോ ഓഡിനേറ്റര്‍ രമേശന്‍ പയ്യന്നൂര്‍ സ്വാഗതവും വി കെ നായര്‍ നന്ദിയും പറഞ്ഞു.

Spread the love
error: Content is protected !!