കാഞ്ഞങ്ങാട്:മാധ്യമപ്രവര്‍ത്തകനും പ്രവാസി പ്രമുഖനും നാടിന്റെ മത സാംസ്‌കാരിക രംഗങ്ങളിലെ നിറസാനിധ്യവുമായിരുന്ന പി.പി.കുഞ്ഞബ്ദുല്ലയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ മികച്ച ഇസ്‌ളാമിക ഗ്രന്ഥത്തിനുള്ള പുരസ്‌കാര സമര്‍പ്പണവും പി.പി.കുഞ്ഞബ്ദുല്ല അനുസ്മരണവും നടത്തി. കേരള മുസ്ലിംകള്‍ നൂറ്റാണ്ടിന്റെ ചരിത്രം എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ച കോഴിക്കോട്ടെ വചനം ബുക്ക്‌സിനുള്ള പുരസ്‌കാരം അബ്ദുല്ലകോയ കണ്ണംകടവ് സെന്റര്‍ ചെയര്‍മാന്‍ വി.പി.കെ. അബ്ദുല്ലയില്‍ നിന്നും സ്വീകരിച്ചു.കാഞ്ഞങ്ങാട് സംയുക്ത മുസ്‌ളിം ജമാഅത്ത് പ്രസിഡണ്ട് സി.കുഞ്ഞാമദ് ഹാജി പാലക്കി ചടങ്ങ് ഉല്‍ഘാടനം ചെയ്തു.ഉസ്മാന്‍ കരിപ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.കെ. പടന്നക്കാട് സ്വാഗതം പറഞ്ഞു.സുറൂര്‍ മൊയ്തു ഹാജി,എ.ഹമീദ് ഹാജി,ടി.മുഹമ്മദ് അസ്ലം,ബഷീര്‍ ആങ്ങാടി,മുഹമ്മദലി മാസ്റ്റര്‍,വി.പി.മായിന്‍ കുട്ടി, ആയിഷ ഫര്‍ഷാന,ബീരാന്‍ മുട്ടം,വി.കെ.ഷാഫി,അഹമ്മദ് പെര്ങ്ങാടി, സി.മുഹമ്മദ് കുഞ്ഞി,സി.കെ.റഹ്‌മത്തുള്ള,അഷറഫ് കൊത്തിക്കാല്‍,ഫസല്‍ റഹ്‌മാന്‍,ബഷീര്‍ ചിത്താരി തുടങ്ങിയവര്‍ പ്രസംഗിച്ചു.