മീങ്ങോത്ത് ലക്ഷംദീപ സമര്‍പ്പണം : നാര്‍ക്കൊളത്ത് കൗണ്ടര്‍ തുറന്നു

പെരിയ : മീങ്ങോത്ത് ശ്രീ തമ്പുരാന്‍ പെരുംതൃക്കോവിലപ്പന്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ 14 ന് ലക്ഷം ദീപ സമര്‍പ്പണം നടത്തും.സമര്‍പ്പണത്തിന്റെ വിവരങ്ങള്‍ കൂടുതല്‍ ഭക്തരിലേക്ക് എത്തിക്കുന്നതിന് വേണ്ടി പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാര്‍ക്കൊളം ഭഗവതിക്ഷേത്ര കളിയാട്ട ദിനങ്ങളില്‍ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി.
നാര്‍ക്കൊളം ഭഗവതീ ക്ഷേത്ര മുഖ്യസ്ഥാനികന്‍ പത്മനാഭന്‍ നാര്‍ക്കൊളന്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം മീങ്ങോത്ത് ശിവക്ഷേത്ര നവീകരണ കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ രാഘവന്‍ നായര്‍ നാര്‍ക്കൊളം ഭഗവതി ക്ഷേത്ര പ്രസിഡന്റ് കെ. സുകുമാരന്‍ കുന്നൂച്ചി, കെ വി നാരായണന്‍ ആലിങ്കാല്‍ എന്നിവര്‍ക്ക് കൂപ്പണുകള്‍ നല്‍കി കൗണ്ടറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലക്ഷം ദീപ സമര്‍പ്പണത്തില്‍ പങ്കാളികളാകുവാന്‍ ഈ കൗണ്ടറില്‍ നിന്നും കൂപ്പണുകള്‍ ലഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. നാര്‍ക്കൊളം ക്ഷേത്ര നേര്‍ച്ചാ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഓഫീസിന് മുന്‍വശത്താണ് ലക്ഷം ദീപ സമര്‍പ്പണത്തിന്റെ കൗണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്.

 

Spread the love
error: Content is protected !!