കാഞ്ഞങ്ങാട്: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രത്തില്‍ വിപുലമായ ആഘോഷവും താന്ത്രിക ചടങ്ങുകളും നടന്നു. ജില്ലയില്‍ ഗൗഡസാരസ്വത ബ്രാഹ്‌മണ സമൂഹത്തിന്റെ പ്രധാന ക്ഷേത്രമാണ് ഹോസ്ദുര്‍ഗ് ലക്ഷ്മീ വെങ്കടേശ ക്ഷേത്രം. വെളുപ്പിന് അഞ്ചുമുതല്‍ വൈകീട്ട് അഞ്ചുവരെ ഭദ്രദീപത്തിനു മുന്നില്‍ അഖണ്ഡ രാമനാമ ജപയജ്ഞം നടന്നു. ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ബി. വിഷ്ണു ആചാര്യയുടെ കാര്‍മികത്വത്തില്‍ ദേവന് പഞ്ചാമൃതവും ദ്വാദശ കലശവും അഭിഷേകം ചെയ്തു. വൈകുന്നേരം വേദഘോഷവും നാമസങ്കീര്‍ത്തനവുമായി ക്ഷേത്രത്തിലെ ഉത്സവമൂര്‍ത്തിയെ വഹിച്ചുള്ള നഗരപ്രദക്ഷിണം നടന്നു. വെള്ളിപ്പല്ലക്കില്‍ ദേവവിഗ്രഹം ഇരുത്തിയാണ് നഗരപ്രദക്ഷിണം നടന്നത്. കാഞ്ഞങ്ങാട്ടെ ഗൗഡസാരസ്വത സമൂഹം നഗരപ്രദക്ഷിണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറ് കണക്കിന് ആളുകള്‍ അണിനിരന്നു.
തുടര്‍ന്ന് ക്ഷേത്രത്തില്‍ ഗരുഡവാഹന പൂജയും രാത്രിപൂജയും നടന്നതോടെ ആഘോഷത്തിനു സമാപനമായി.