ഒടയംചാല്‍: മുസ്ലിംലീഗ് കോടോം ബേളൂര്‍ പഞ്ചായത്ത് ട്രഷററും, ഒടയംചാല്‍ ജുമാ മസ്ജിദ് പ്രസിഡന്റും മത – സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ഇബ്രാഹിം ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ ( 65 )വിടവാങ്ങി. ഇന്നലെ രാത്രി നിസ്‌കാരത്തിനിടെ വീട്ടില്‍ കുഴഞ്ഞു വീണ ഹജ്ജുമ്മയെ കാഞ്ഞങ്ങട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗലാപുരത്ത് എത്തിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല. അബുദാബിയിലുള്ള മക്കളെയും ബന്ധുക്കളെയും കാണാനായി കഴിഞ്ഞ മാസം ആഹ്ലാദപൂര്‍വ്വം എത്തിയ ഹജ്ജുമ്മ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തിയത്. കാര്യമായ ഒരസുഖവും ഉണ്ടായിരുന്നില്ല. മേല്‍പ്പറമ്പ് കട്ടക്കാലിലെ പരേതരായ അഹ്‌മദ്, കദീജ. ദമ്പതികളുടെ മകളാണ്. മുജീബ്, ഇസ്മായില്‍, ഫവാസ്( മൂവരും അബുദാബി) ജാസ്മീന എന്നിവര്‍ മക്കളാണ്. മരുമക്കള്‍:നവാസ് (കളനാട് ), റംസിയ (മാണിക്കോത്ത്), നജ്മ കമ്മാടം (പുലിയംകുളം),സൈഫുന്നീസ (മൗവ്വല്‍). സഹോദരങ്ങള്‍: നബീസ തൊട്ടി, പരേതരായ അബ്ദുല്‍ ഖാദര്‍ ബ്രിട്ടീഷ് കട്ടക്കാല്‍,ഫാത്തിമ.
മയ്യത്ത് ഒടയഞ്ചാല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍മറവു ചെയ്തു.
നിസ്‌കാരത്തിനിടെ വീട്ടില്‍ കുഴഞ്ഞു വീണ് വീട്ടമ്മ മരിച്ചു; ഒടയംചാലിലെ ആയിഷ ഹജ്ജുമ്മയാണ് മരിച്ചത്
