സിഒഎ കാസര്‍കോട് ജില്ലാ സമ്മേളനം; പ്രചരണ പോസ്റ്റര്‍ പുറത്തിറക്കി

കാസര്‍കോട് :കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 14-ാമത് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ പോസ്റ്റര്‍ പുറത്തിറക്കി. സാഹിത്യകാരനും സംവിധായകനുമായ പ്രൊഫ: എം.എ റഹ്‌മാന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എം.ലോഹിതാക്ഷന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ വി.വി മനോജ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യപ്രതി ഏറ്റുവാങ്ങി. പ്രൊഫ:എം.എ റഹ്‌മാന്റെ ഉദുമയിലെ വസതിയില്‍ വെച്ച് നടത്തിയ ചടങ്ങില്‍ കെസിസിഎല്‍ ഡയറക്ടര്‍ അബ്ദുള്ളക്കുഞ്ഞി, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ പി.പ്രകാശ്, കെ.വി ശ്രീകുമാര്‍ എന്നിവരും സംബന്ധിച്ചു.

 

Spread the love
error: Content is protected !!