ചെറുവത്തൂര്‍ : കുടുംബശ്രീ-ഓക്‌സിലറി അംഗങ്ങളുടെ കലാമാമാങ്കം ‘അരങ്ങ് 25’ ന് മെയ് 16ന് തിരശ്ശീല ഉയരും. ആദ്യമായി വി രുന്നെത്തുന്ന ‘അരങ്ങ് 25’ ജനകീയോത്സവമാക്കി മറ്റൊരു ചരിത്രം രചിക്കാന്‍ ഒരുങ്ങുക യാണ് കയ്യൂരിന്റെ ജനത ഗ്രാമീണ കാഴ്ചകളും സംസാരവുമെല്ലാം കലകളിലേക്ക് മാത്ര മൊതുങ്ങുന്ന 3 രാപ്പകലുകള്‍. 16, 17, 18 തീയതികളിലായി കയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവം നടക്കും. 32 സ്റ്റേജ് ഇനങ്ങളിലും 16 ഓഫ് സ്റ്റേജിനങ്ങളിലുമായി 1000ല്‍ പരം അയല്‍ക്കൂട്ടം ഓക്‌സിലറി അംഗങ്ങള്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. 18 മുതല്‍ 40 വയസ്സു വരെ ജൂനിയര്‍, 40 വയസ്സിനു മുകളില്‍ സീനിയര്‍ തലങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 17ന് രാവിലെ 10. 30 ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനാവും. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഇന്‍ ചാര്‍ജ് സി എച്ച് ഇക്ബാല്‍ അരങ്ങ് വിശദീകരണം നടത്തും. നഗരസഭ ചെയര്‍പേഴ്‌സണ്‍മാ രായ ടി വി ശാന്ത, കെ വി സുജാത ടീച്ചര്‍, അബ്ബാസ് ബീഗം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് എം ലക്ഷ്മി, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ എ പി ഉഷ, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ശകുന്തള തുടങ്ങിയവര്‍ സംബന്ധിക്കും. 16 ന് രാവിലെ 9.30 ന് മത്സരങ്ങള്‍ ആരംഭിക്കും. ചിത്രരചന (പെന്‍സില്‍, ജലഛാ യം), കാര്‍ട്ടൂണ്‍, കൊളാഷ്, കഥാ രചന (മലയാളം, ഹിന്ദി, അറബിക്, കന്നട, തമിഴ്, ഇം ഗ്ലീഷ്), കവിതാ രചന (മലയാളം, ഹിന്ദി, അറബിക്, കന്നഡ, തമിഴ്, ഇംഗ്ലീഷ്), കവിത പാരായണം (മലയാളം, ഹിന്ദി, തമിഴ്, അറബിക്, ഇംഗ്ലീഷ്, കന്നട), പ്രസംഗം (മലയാളം) എ ന്നിവ ആദ്യ ദിവസം നടക്കും.
17 ന് രാവിലെ 9.30 മുതല്‍ ലളിതഗാനം, മിമിക്രി, മോ ണോ ആക്ട്, മാപ്പിളപ്പാട്ട്, പ്രച്ഛന്നവേഷം, സംഘഗാനം, നാടന്‍പാട്ട്, കഥാപ്രസംഗം, മാര്‍ ഗംകളി, സ്‌കിറ്റ് ,ചവിട്ട് നാടകം, ശിങ്കാരിമേളം എന്നീ മത്സരങ്ങള്‍ രണ്ടാം ദിനം നടക്കുക.18ന് ഭരതനാട്യം, തബല, കുച്ചിപ്പുടി, വയലിന്‍, മോഹിനിയാട്ടം, ഓട ക്കുഴല്‍, കേരളനടനം, ട്രിപ്പിള്‍ ജാസ്, നാടോടി നൃത്തം, ഒപ്പന, തിരുവാതിര, സംഘന്യത്തം എന്നിവ നടക്കും. വൈകിട്ട് 5 ന് എം രാജഗോപാലന്‍ എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാര്‍ അധ്യക്ഷനാവും. ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കാഞ്ഞങ്ങാട് ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബി സുബണ്ണ ആല്‍വാ, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സി എം സൗദ തുടങ്ങിയവര്‍ സംബന്ധിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍കോര്‍ഡിനേറ്റര്‍ ഡി.ഹരിദാസ് സ്വാഗതവും പ്രോഗ്രാം മാനേജര്‍ പി രമ്‌നേഷ് നന്ദിയും പറയും.
കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെജി അജിത് കുമാര്‍, ഡി.ഹരിദാസ്, പി രമ്‌നേഷ് , ആര്‍ രജിത, സി എം സൗദ, കെ. അമ്പിളി എന്നിവര്‍സംബന്ധിച്ചു