തിരുവനന്തപുരം: സ്‌കൂള്‍ തുറന്നാല്‍ രണ്ടാഴ്ച കുട്ടികള്‍ക്ക് ക്ലാ സില്‍ പുസ്തകപഠനമുണ്ടാവില്ല. പകരം ലഹരിമുതല്‍ പൊതുമുതല്‍ നശിപ്പിക്കല്‍വരെയുള്ളസാമൂഹികവിപത്തുകളില്‍ കുട്ടികളെ ജാഗ്രതപ്പെടുത്താനുള്ള ബോധ വത്കരണം നടത്താനാണ് പൊ തുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ ദേശം. ഇതിനായി പൊതുമാര്‍ഗ രേഖയുണ്ടാക്കി അധ്യാപകര്‍ക്ക് രണ്ടുദിവസത്തെ ശില്പശാല സം ഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ രണ്ടുമുതല്‍ രണ്ടാഴ്ച ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകാര്‍ക്കും ജൂലായ് 18 മുതല്‍ ഒരാഴ്ച ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസ്. ജൂണ്‍ രണ്ടിന് പതിവുപോലെ പ്രവേശനോത്സവം നടത്തും.
സ്‌കൂള്‍ ജൂണ്‍ 2 ന് തുറക്കും; ആദ്യ രണ്ടാഴ്ച പുസ്തകപഠനമില്ല: സന്മാര്‍ഗ പഠനം മാത്രം
