കാഞ്ഞങ്ങാട് : കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ, കൈകോര്‍ക്കാം യുവതക്കായ് എന്ന സന്ദേശമുയര്‍ത്തി കാഞ്ഞങ്ങാട് നഗരത്തില്‍ 1000 ങ്ങള്‍ പങ്കെടുത്ത ലഹരിക്കെതിരെ
പ്രതിരോധ ചങ്ങലയും തീര്‍ത്തു. കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തില്‍ നിന്ന് കണ്ണൂര്‍ റേഞ്ച് ഡി ഐ ജി യതീഷ്ചന്ദ്ര ഐപി എസ് ആദ്യ കണ്ണിയായി തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വിജയഭാരത് റെഡി ഐപിഎസ് ചെയര്‍പേര്‍സണ്‍ കെ വി സുജാത , അഡ്വ. അപ്പുക്കുട്ടന്‍, ഡോ. സി. ബാലന്‍ വിഷ്ണുഭട്ട് മാഷ്, ഫാദര്‍ ജോണ്‍സണ്‍ അപ്പോസ്തലസ്, തുടങ്ങി പൊതുമണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, വ്യാപാരി സമൂഹം, ചുമട്ടുതൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍ അംഗന്‍വാടി ടീച്ചേര്‍സ്, ഹരിതസേനാംഗങ്ങള്‍ ഓട്ടോ തൊഴിലാളികള്‍ ജേസീസ്, റോട്ടറി ലയണ്‍സ് ക്ലബ്ബുകള്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി , നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ എന്‍ എസ് എസ് കേഡറ്റുകള്‍,നന്മ മരം പ്രവര്‍ത്തകര്‍ വിവിധലഹരിവിരുദ്ധ സമിതികള്‍, കൊളവയല്‍ ജാഗ്രത സമിതി വിവിധവിദ്യാഭ്യാസസ്ഥാപനങ്ങള്‍, കാഞ്ഞങ്ങാട് പ്രസ്‌ഫോറം, വിവിധ രാഷ്ട്രീയ നേതൃത്വം വിവിധ ക്ലബ്ബുകള്‍,ഗ്രന്ഥശാല പ്രവര്‍ത്തകര്‍, തുടങ്ങി കാഞ്ഞങ്ങാടിന്റെ പൗരാവലി ചങ്ങലയില്‍ കണ്ണികളായി. സ്മൃതി മണ്ഡപം മുതല്‍ കോട്ടച്ചേരി വരെ അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യമതിലായി, ലഹരി വിരുദ്ധ പോരാട്ടത്തിന്റെ സ്പിരിറ്റും ആവേശവും ഉള്‍ക്കൊണ്ട പരിപാടിയായിമാറി.