ആലീസ് തോമസിന്റെ സൂര്യാക്ഷരങ്ങള്‍ കവിതാസമാഹാരം പ്രകാശനം ചെയ്തു

പ്രാപ്പൊയില്‍ : കക്കോട് നവപുരം മതാതീത ദേവാലയത്തില്‍ വച്ചു നടന്നഎഴുത്തുകൂട്ടം കണ്ണൂര്‍ ജില്ല ദ്വിദിന ക്യാമ്പില്‍ വെച്ച് ആലീസ് തോമസിന്റെ സൂര്യാക്ഷരങ്ങള്‍ കവിതാസമാഹാരം പ്രശസ്ത തിരക്കഥാകൃത്ത് പ്രമോദ് കൂവേരി പ്രകാശനം ചെയ്തു.ഫ്‌ളവേഴ്‌സ് കോമഡി ഫെയിമും ഗായകനും ഗാനരചയിതാവുമായ ഫാദര്‍ ജിബിന്‍ വയലുങ്കല്‍ പുസ്തകം ഏറ്റുവാങ്ങി.എഴുത്തുകൂട്ടം ജില്ലാ അധ്യക്ഷന്‍ അജിത്ത് കൂവോട് അദ്ധ്യക്ഷത വഹിച്ചു. നവപുരം ഡയറക്ടര്‍ പ്രാപ്പൊയില്‍ നാരായണന്‍ പുസ്തക പരിചയം നടത്തി. അഭിഭാഷകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ അഡ്വ.ഡെന്നി ജോര്‍ജ്, ശാന്തമ്മ ഫിലിപ്പ്, ഷിനോജ് കെ ആചാരി,എഴുത്തുകാരി എം എ മുംതാസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സൂര്യാക്ഷരങ്ങളുടെ രചയിതാവ് ആലീസ് തോമസ് മറുപടി ഭാഷണം നടത്തി.

 

Spread the love
error: Content is protected !!