ഐങ്ങോത്ത് ദേശീയ പാതയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു; പടന്നക്കാട് കരുവളം സ്വദേശിയാണ് മരിച്ചത്

പടന്നക്കാട് :  ദേശീയ പാതയില്‍ ഐങ്ങോത്ത് പെട്രോള്‍ പമ്പിന് മുന്‍വശം  ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കൂടെയുണ്ടായിരുന്ന
7 വയസുള്ള ഐഷു എന്ന കുട്ടി രക്ഷപ്പെട്ടു. പടന്നക്കാട് കരുവളം കുയ്യാലിലെ അബ്ദുള്‍ സമദിന്റെ ഭാര്യ റംസീന ( 29)ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. റംസീന സഞ്ചരിച്ച കെ എല്‍ 60 യു 3381 സ്‌കൂട്ടറില്‍ എം എച്ച് 12 യു എം 9903 ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം ജില്ലാശുപത്രിയില്‍.

Spread the love
error: Content is protected !!