കോട്ടപ്പാറ:അഞ്ച് ദിനങ്ങളിലായി കൊടവലം മോഹനത്തില്‍ സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന്റെ നേതൃത്വത്തില്‍
നടന്ന സൗജന്യ സംഗീത പഠന സത്രത്തിന് സമാപനം. മുത്തുസ്വാമി ദീക്ഷിതരുടെ നവാവരണ കൃതികളാണ് സംഗീത വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പകര്‍ന്ന് നല്‍കിയത്. കാസര്‍കോട്,കണ്ണൂര്‍, ജില്ലയിലെ 40 ലധികം സംഗീത വിദ്യാര്‍ഥികളാണ് പഠനസത്രത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. 18 വര്‍ഷമായ ഇദ്ദേഹം സമൂഹ കൃതികളായ ത്യാഗരാജസ്വാമികളുടെ ഘനരാഗപഞ്ചരത്‌നകൃതികള്‍, സ്വാതിതിരുനാളിന്റെ നവരാത്രി കൃതികള്‍, മുത്തുസ്വാമി ദീക്ഷിതരുടെ നവഗ്രഹ കൃതികള്‍, നവാവരണകൃതികള്‍ എന്നിവ സൗജന്യ പഠന സത്രത്തിലൂടെ പഠിപ്പിക്കുന്നുണ്ട്. ഞായറാഴ്ച്ച വൈകിട്ട് നടന്ന സമാപനത്തില്‍ പക്കമേളത്തിന്റെ അകമ്പടിയോടെ സമൂഹ കൃതികളുടെ ആലാപനവും നടന്നു. സംഗീജ്ഞരായ മനോജ്പയ്യന്നൂര്‍ ,ഈശ്വരന്‍ നമ്പൂതിരി, ഗോപി പട്ടേന, ഷാജി കരിവെള്ളൂര്‍, ടി. നാരായണന്‍ വാഴക്കോട് , ടി.പി.അഭിജിത്ത്, വിഷണുപ്രിയ, വിഭാ, പ്രീതി നീലേശ്വരം , ഗീതാ വിജയന്‍ എന്നിവര്‍ പങ്കെടുത്തു. വയലിനില്‍ കുമാരി ശ്രീവരദയും മൃദംഗത്തില്‍ പി.കണ്ണന്‍ കാഞ്ഞങ്ങാടും പക്കമേളമൊരുക്കി.
സമൂഹകൃതികള്‍ പഠിച്ചെടുത്ത് സംഗീത വിദ്യാര്‍ഥികള്‍: പഠന സത്രത്തിന് സമാപനം.
