കാഞ്ഞങ്ങാട് : സെഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ഗുരുവനം ആര്‍.ടി.ഒ. ഗ്രൗണ്ടിനടുത്ത് കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. അനുദിനം വര്‍ദ്ധിച്ചുവരുന്ന കുടുംബ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന വിധത്തിലുള്ള ഫാമിലി കൗണ്‍സിലിംഗ് സെസ്റ്റി സെന്റ്‌റിന്റെ ഉദ്ഘാടനം പ്രമുഖ ഗാന്ധിയനും നേത്രരോഗ വിദഗ്ധനുമായ ഡോ. എ.വി . ഭരതന്‍ നിര്‍വ്വഹിച്ചു . ജീവിതശൈലി രോഗങ്ങളുടെ പ്രതിവിധി മില്ലറ്റിലൂടെ എന്ന വിഷയത്തില്‍ തിരുവനന്തപുരം ശാന്തിഗ്രാം ഡയറക്ടര്‍ എല്‍. പങ്കജാക്ഷന്‍ ക്ലാസ്സെടുത്തു കൗണ്‍സിലറും യോഗ അധ്യാപികയുമായ സൂര്യഗായത്രി മാവേലിക്കര കൗണ്‍സിലിംഗിന്റെ പ്രാധാന്യം വിശദീകരിച്ചു. പി. സരോജ , പ്രഭാകരന്‍ വാഴുന്നൊ റൊടി, രാമകൃഷ്ണന്‍ മോനാച്ച എന്നിവര്‍ സംസാരിച്ചു. സൗജന്യമായി മില്ലറ്റ് വിത്തുകള്‍ വിതരണം നടത്തി
കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം ; പ്രമുഖ ഗാന്ധിയനും നേത്രരോഗ വിദഗ്ധനുമായ ഡോ. എ.വി . ഭരതന്‍ നിര്‍വ്വഹിച്ചു
