പെരിയ യങ്ങ്‌മെന്‍സ് വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് : ആദ്യ വിജയം സെനഗല്‍ എഫ് സി പെരിയക്ക്

പെരിയ : യങ്ങ്‌മെന്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പെരിയ പഞ്ചായത്ത് മിനിസ്റ്റേഡിയത്തില്‍ വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍ നിര്‍വ്വഹിച്ചു . മെയ് 14 മുതല്‍ 25 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. പ്രമോദ് പെരിയ അധ്യക്ഷത വഹിച്ചു. വി കെ വേണുഗോപാലന്‍ നായര്‍ , ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മനു ചെറുവത്തുര്‍ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാര്‍ത്യായാണി കൃഷ് ണന്‍ , സതി ദിവകരന്‍ നായര്‍, ടി പീതാംബരന്‍ നായര്‍ , പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുമാ കുഞ്ഞികൃഷ്ണന്‍, ഷാഹിദാ റാഷിദ്, ടി രാമകൃഷ്ണന്‍ മഞ്ഞട്ട, മെമ്പര്‍മാരായ ടി രാമകൃഷണന്‍ നായര്‍, അശോകന്‍ വടക്കേകര , രതീഷ് കാട്ടുമാടം , അംബികാകൃഷ്ണന്‍ , ലത ആയംമ്പാറ എന്നിവര്‍ സംസാരിച്ചു. ചന്ദ്രന്‍ മഞ്ഞട്ട നന്ദി പറഞ്ഞു. ഉദ്ഘാടന മത്സരത്തില്‍ സെനഗല്‍ എഫ് സി പെരിയ 2-1ന്
ടെര്‍ഫ് വെള്ളാപ്പിനെ പരാജപ്പെടുത്തി.

Spread the love
error: Content is protected !!