വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ഏപ്രില്‍ 29 മുതല്‍ ; ധന ശേഖരണ ഉദ്ഘാടനവും ബ്രോഷര്‍ പ്രകാശനവും നടന്നു

പുല്ലൂര്‍ : വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും 2025 ഏപ്രില്‍ 29 മുതല്‍ മെയ് വരെ തീയതികളില്‍ നടക്കും. .യജ്ഞാചാര്യന്‍ ഭാഗവത നരഹരി ബ്രഹ്‌മശ്രീ പട്ടളം മണികണ്ഠന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സപ്താഹ യജ്ഞം നടത്തുന്നത്. പരിപാടികളുടെ ഭാഗമായുള്ള ആദ്യ നിധിശേഖരണം ക്ഷേത്രത്തില്‍ വെച്ച് വിമല ടീച്ചര്‍ വെള്ളിക്കോത്ത് ആലോഷക്കമ്മിറ്റി ചെയര്‍മാന്‍ എം ദാമോദരന്‍ വിഷ്ണുമംഗലത്തിന്‌കൈമാറി ഉദ്ഘാടനം ചെയ്തു. ബ്രോഷര്‍ പ്രകാശനം വിദ്യാധരന്‍ കാട്ടൂറിന് നല്‍കി ക്ഷേത്രം മേല്‍ ശാന്തി സത്യന്‍ മധുരമ്പാടിത്തായര്‍ ഉദ്ഘാടനംനിര്‍വഹിച്ചു. എം.ദാമോരന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രം മാനേജര്‍ സജീവന്‍ കുട്ടമത്ത്, ട്രസ്റ്റി മെമ്പര്‍ വി നാരായണന്‍ വിഷ്ണുമംഗലം, ബാലകൃഷ്ണന്‍ വെള്ളിക്കോത്ത്, എ സന്തോഷ് മധുരമ്പാടി, തമ്പാന്‍ വിഷ്ണുമംഗലം ,എ ദാമോദരന്‍, ടി.പത്മനാഭന്‍നായര്‍, ദിവാകരന്‍ മാസ്റ്റര്‍, ജാനകിയമ്മ മധുരംമ്പാടി, മാതൃ സമിതി സെക്രട്ടറി രതി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.വര്‍ക്കിങ്ങ് ചെയര്‍മാന്‍ സുധീര്‍ ബാബു സ്വാഗതവും
പത്മനാഭന്‍ മണ്ണട്ടനന്ദിയുപറഞ്ഞു.

Spread the love
error: Content is protected !!