ഓള്‍ കേരള ഫോട്ടോ ഗ്രാഫേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നേതൃത്വ പരിശീലന ക്ലാസും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും അനുസ്മരണവും സംഘടിപ്പിച്ചു; കാഞ്ഞങ്ങാട് ഡി.വൈ. എസ്. പി. ബാബു പെരിങ്ങേത്ത് ഉദ്ഘടനം ചെയ്തു

കാഞ്ഞങ്ങാട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ. കെ. പി.എ ) കാസര്‍കോട് ജില്ലാ കമ്മിറ്റി പരിശീലന ക്ലാസും സംഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന്‍ അനുസ്മരണവും സംഘടിപ്പിച്ചു. ഹോസ്ദുര്‍ഗ് സഹകരണബാങ്ക് ഹാളില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് ഡി.വൈ. എസ്. പി. ബാബു പെരിങ്ങേത്ത് ഉദ്ഘടനം ചെയ്തു. എ.കെ.പി. എ സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്‍സണ്‍ അനുസ്മരണ പ്രഭാഷണവും, തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നിര്‍വഹിച്ചു. ജില്ലാ ആര്‍ട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്‍സണ്‍ നിര്‍വ്വഹിച്ചു.ജില്ലാ പ്രസിഡന്റ് സുഗുണന്‍ ഇരിയ അധ്യക്ഷത വഹിച്ചു. നേതൃത്വ പരിശീലന ക്ലാസില്‍ പയ്യന്നൂര്‍ കോളേജ് കോമേഴ്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ പി.സന്തോഷ് ക്ലാസ് കൈകാര്യം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് മണി, സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, സംസ്ഥാന വനിത വിങ് കോര്‍ഡിനേറ്റര്‍ പ്രശാന്ത് തൈക്കടപ്പുറം, ജില്ലാ വൈസ് പ്രസിഡന്റ് മാരായ അനൂപ് ചന്തേര, വിവി വേണു , ജോയിന്റ് സെക്രട്ടറി മാരായ എന്‍. കെ പ്രജിത്, കെ സുധീര്‍ , ജില്ലാ വെല്‍ഫെയര്‍ ചെയര്‍മാന്‍ ബി. എ ഷെരീഫ്,
ജില്ലാ വനിതാ വിംഗ് കോര്‍ഡിനേറ്റര്‍ രമ്യ രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി എന്‍ രാജേന്ദ്രന്‍, സ്വാഗതവും ജില്ലാ പി. ആര്‍.ഒ രാജീവന്‍ രാജപുരം നന്ദിയും പറഞ്ഞു.

Spread the love
error: Content is protected !!